fea12 min1

ആദ്യ മഹാസമ്മേളനത്തിന് ഒരുങ്ങി വിജയുടെ തമിഴക വെട്രി കഴകം !!

vijay going to host political program: തമിഴ് താരം ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിവരം ഏറെ ചർച്ചയായതാണ്. ഫെബ്രുവരി മാസത്തിലാണ് നടൻ തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന പേരും പ്രഖ്യാപിച്ചു. ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക എന്നതാണ് വിജയുടെ പദ്ധതി. സെപ്തംബര്‍ 5ന്നാണ് സിനിമ റിലീസ് ചെയുന്നത്.

വിജയ് ലക്ഷ്യം വയ്ക്കുന്നത് 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ്.അതേ സമയം വിടികെ വൃത്തങ്ങളെ അടിസ്ഥാനമാക്കി തമിഴ് മാധ്യമങ്ങളില്‍ പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്.ഇതനുസരിച്ച് ആദ്യ രാഷ്ട്രീയ വേദിക്കുള്ള ഒരുക്കത്തിലാണ് വിജയ്. ഇതോടാനുബന്ധിച്ചു ചെന്നൈ പോണ്ടിച്ചേരി ഹൈവേയിലെ വിക്രവണ്ടി എന്ന സ്ഥലത്ത് മഹാ സമ്മേളനം നടത്താനുള്ള ഒരുക്കത്തിലാണ് ടിവികെ . സെപ്തംബര്‍ 22നായിരിക്കും സമ്മേളനം നടക്കുക.തീയതി സംബന്ധിച്ച് അന്തിമ തീരുമാനം വിജയ് കൈകൊള്ളും എന്നാണ് റിപ്പോർട്ട്‌ .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

vijay going to host political program

നേരത്തെ തിരിച്ചിയിലാണ് മഹാസമ്മേളനം നടത്താൻ തീരുമാനിച്ചതെങ്കിലും റെയില്‍വേ ഗ്രൗണ്ടില്‍ അനുമതി ലഭിക്കാത്തതിനാല്‍ പുതിയ സ്ഥലം തേടുകയാണ് എന്നും പറയുന്നു. സമ്മേളനത്തില്‍ വിജയ് ജനങ്ങളെ അഭിസംബോധന ചെയ്യും. വിജയിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മറ്റു പാര്‍ട്ടിക്കാരും വേദിയില്‍ എത്തും എന്ന് സൂചനയുണ്ട് . സമൂഹത്തിലെ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന 18 പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ പ്രമേയങ്ങളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ സമ്മേളനത്തില്‍ വച്ച് പാര്‍ട്ടിയുടെ കൊടിയും മുദ്രാവാക്യവും വിജയ് പ്രഖ്യാപിക്കും എന്നാണ് വിവരങ്ങൾ .

Read also: ബിഗ്‌ബോസ് തമിഴിൽനിന്നും കമൽഹാസൻ പിന്മാറി, അടുത്ത് ഈ സൂപ്പർ താരമോ?