fea 3 min

പുതിയ ഫീച്ചേഴ്സ് ഒരുക്കി വാട്സപ്പ് ഇനി ഐഫോൺ ഇല്ലെന്ന് സങ്കടം വേണ്ട!!

whatspp presents new feature: ഉപഭോക്തകൾക്ക് വളരെ സന്തോഷം ഉള്ള വാർത്തയാണ് ഇപ്പോൾ വാട്സപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ആനിമേറ്റഡ് സ്റ്റിക്കര്‍ പ്ലാറ്റ്‌ഫോമായ ജിഫി (Giphy) ഇനി വാട്‌സാപ്പില്‍ ലഭ്യമാവും. ഇതോടൊപ്പം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി കസ്റ്റം സിറ്റിക്കര്‍ മേക്കർ ടൂള് അവതരിപ്പിച്ചു. തങ്ങളുടെ ബ്ലോഗ് പോസ്റ്റിലാണ് കമ്പനി പുതിയ അപ്‌ഡേറ്റ് വിവരങ്ങൾ നൽകിയത്. വാട്‌സാപ്പില്‍ നേരിട്ട് ജിഫിയുടെ സ്റ്റിക്കറുകള്‍ ലഭ്യമാകും.

സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്തതിന് ശേഷം സെര്‍ച്ചില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇമോജി ഉപയോഗിച്ച് സ്റ്റിക്കറുകള്‍ തിരയാവുന്നതാണ്.ഐഒഎസില്‍ നേരത്തെ തന്നെ ലഭ്യമാക്കിയ കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ് വാട്‌സാപ്പ്. സ്റ്റിക്കര്‍ ട്രേയിലെ സ്റ്റിക്കറുകളുടെ സ്ഥാനം മാറ്റാന്‍ സ്റ്റിക്കറുകള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്ത് അവ മറ്റൊരിടത്തേക്ക് നീക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്. പുതിയ ഫീച്ചേഴ്സ് എല്ലാം ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Read also: ഐ ഫോൺ എസ്ഇ 4 വരുന്നു ; ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുമായി വില കുറവിൽ..!