fea 12

സാദാ ചപ്പാത്തി കഴിച് മടുത്തോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…!

chapathi in new style: എപ്പോഴും സാധാ ചപ്പാത്തി കഴിച് മടുത്തോ? ഇനി നമുക്ക് ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കാം. ഇതാകുമ്പോൾ കറിയുടെ ആവശ്യവുമില്ല. നല്ല അടിപൊളി ഫിലിം ഉള്ള ഒരു ചപ്പാത്തിയുടെ റെസിപ്പി ആണിത്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ഗോതമ്പ് പൊടി – 3 കപ്പ്
  • ഉപ്പ് – 3/4 ടീ സ്പൂൺ
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

ഫില്ലിംഗ്

  • വെളിച്ചെണ്ണ – 1. 1/2 ടീ സ്പൂൺ
  • ജീരകം – 1/2 ടീ സ്പൂൺ
  • സവാള – 1 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
  • കറിവേപ്പില
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • ഇടിച്ച മുളക് – 1 ടീ സ്പൂൺ
  • മല്ലി പൊടി – 1 ടീ സ്പൂൺ
  • ചിക്കൻ മസാല – 1/2 ടീ സ്പൂൺ
  • ക്യാബ്ബജ് – 1/4 ഭാഗം
  • ക്യാരറ്റ് – 1 എണ്ണം
  • കാപ്സികം – 1/2 ഭാഗം
  • മുട്ട – 4 എണ്ണം

ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് വെള്ളം കുറച്ചു ഒഴിച്ചു കൊടുത്തു നന്നായി ചപ്പാത്തിക് കുഴച്ച് എടുക്കുക. കുഴച്ചെടുത്ത മാവ് അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ മാറ്റിവെക്കാം. ഫിലിങ് ഉണ്ടാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് ജീരകം ഇട്ടു കൊടുക്കാം കൂടെ തന്നെ ചെറുതായി അരിഞ്ഞ സവാളയും ഇട്ടുകൊടുത്തു നന്നായി വഴറ്റുക.

ഇനി വട്ടത്തിൽ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടിയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും മഞ്ഞൾപ്പൊടി കുരുമുളകുപൊടി ചിക്കൻ മസാല മല്ലിപ്പൊടി ഇടിച്ച മുളക് എന്നിവ ഇട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ വഴറ്റുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ക്യാബേജ് അതുപോലെതന്നെ ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ക്യാപ്സിക്കം എന്നിവ ഇട്ടുകൊടുത്ത് ആവശ്യത്തിന് ഉപ്പും ഇട്ടുകൊടുത്ത് അടച്ചുവെച്ച് നന്നായി വേവിക്കുക. പച്ചക്കറികളൊക്കെ ഒരുവിധം വെന്തു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയ ശേഷം അതുകൂടി പച്ചക്കറിയിലേക്ക് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.

chapathi in new style

കുഴച്ചുവെച്ച മാവ് ചെറിയ ബോളുകൾ ആക്കിയ ശേഷം ഇതിൽനിന്ന് ഓരോ ബോൾ എടുത്ത് നമുക്ക് പൊടിയിട്ട് കൊടുത്ത് നന്നായി പരത്തി എടുക്കാം. ശേഷം പരത്തിയ ഒരു ചപ്പാത്തിയുടെ മുകളിലേക്ക് ഫില്ലിംഗ് വച്ചുകൊടുക്കുക. അതിനു മുകളിലേക്ക് മറ്റൊരു പരത്തിയെ ചപ്പാത്തി വെച്ചു കൊടുക്കുക. ശേഷം ഇത് ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് രണ്ട് സൈഡും എണ്ണയെല്ലാം തടവി നന്നായി മൊരിയിച്ചെടുക്കുക. അതുപോലെതന്നെ ബാക്കിയുള്ളത് കൂടി ചുട്ടെടുക്കാവുന്നതാണ്.

Read also: അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !!