fea 17 min

യുഎഇ യിൽ ഫ്രീലാൻസർ ആവാം , അവസരങ്ങളുടെ വാതിൽ തുറന്ന് അബുദാബി ബിസിനസ് സെന്റർ !!

freelance job openings in abudabi: അവസരങ്ങളുടെ വാതിൽ തുറന്ന് ഇട്ടിരിക്കുകയാണ് അബുദാബി ഇപ്പോൾ.സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെന്‍റർ (എഡിബിസി) ഫ്രീലാൻസിങ് ലൈസൻസിൽ 30 പുതിയ പ്രവർത്തനങ്ങൾ ആണ് ചേർത്തിരിക്കുന്നത്.അബുദാബിയുടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും കുറഞ്ഞ ചെലവിൽ ബിസിനസ്സ് ആരംഭിക്കാൻ സഹായിക്കുകയും ചെയ്യുന്നതായിരിക്കും ഈ നീക്കം.

പുതിയ പ്രവർത്തനങ്ങളിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വികസനം, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റവും ,സോഫ്റ്റ്‌വെയർ ഡിസൈൻ, എണ്ണ, പ്രകൃതി വാതക ഫീൽഡ് പ്രൊഡക്ഷൻ സോഫ്റ്റ്‌വെയർ, ഡിസൈൻ, ഡാറ്റ വിശകലനം,കമ്പ്യൂട്ടർ സിസ്റ്റം വികസനം 3ഡി ഇമേജിങ് എന്നിവ ഉൾപ്പെടുന്നു.ഈ കൂട്ടിച്ചേർക്കലോടെ ഫ്രീലാൻസിങ് ലൈസൻസിൽ പുതിയ 100 പ്രവർത്തങ്ങൾ കൂടി ഉൾപ്പെടും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

freelance job openings in abudabi

ഫ്രീലാൻസർമാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അബുദാബിയിലെ സംരംഭകർക്ക് ലഭ്യമായ ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും ഇതാണ് ലക്ഷ്യമിടുന്നു എന്നാണ് അബുദാബി ബിസിനസ് സെന്‍റർ (എഡിബിസി) എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുനിഫ് അൽ മൻസൂരി പറയുന്നത്.

Read also: ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് കമ്പനി ഏറ്റെടുക്കാൻ ഒരുങ്ങി മറ്റൊരു ഭീമൻ, കൂടുതൽ അറിയാം!!