fea 23 min

ദിമിയുടെ പകരം ബ്ലാസ്റ്റേഴ്സ് മൂന്നുപേരെ കണ്ടെത്തി,ചർച്ചകൾ പുരോഗമിക്കുന്നു!

new players in kerala blasters: കേരള ബ്ലാസ്റ്റേഴ്സിന് ഈ സമ്മറിൽ വലിയ ഒരു നഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ ഗോളടി ചുമതല വഹിച്ചിരുന്ന ദിമിത്രിയോസ് ക്ലബ്ബ് വിടുകയായിരുന്നു.ഈസ്റ്റ് ബംഗാളിലേക്കായിരുന്നു അദ്ദേഹം.നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവിനെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്.അതുകൊണ്ടുതന്നെ മികച്ച ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.

എന്നാൽ ഇതുവരെ ആ സൈനിങ്ങ് നടത്താൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.അക്കാര്യത്തിൽ ക്ലബ്ബിനോട് ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങാനുമായി. പ്രധാനപ്പെട്ട സ്ട്രൈക്കർ ഇപ്പോഴും ടീമിലെത്തിയിട്ടില്ല എന്നത് ക്ലബ്ബിന്റെ ഒരു വലിയ പോരായ്മയായി കൊണ്ട് തന്നെയാണ് ആരാധകർ പരിഗണിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മൂന്ന് സ്ട്രൈക്കർമാരെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നത്. അതിൽ ഫസ്റ്റ് ചോയ്സ് സ്ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. റൂമറുകൾ പ്രകാരം ആ താരം യോവെറ്റിച്ചാണ്. മുൻപ് മാഞ്ചസ്റ്റർ സിറ്റിക്കും ഇന്റർമിലാനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് യോവെറ്റിച്ച്.

അദ്ദേഹം നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ക്ഷണം നിരസിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.അതുകൊണ്ടുതന്നെ ബാക്കി രണ്ടു സ്ട്രൈക്കർമാരുമായി ക്ലബ് ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ അവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല. അധികം വൈകാതെ തന്നെ ഏതെങ്കിലും ഒരു മികച്ച സ്ട്രൈക്കറെ ക്ലബ്ബ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

new players in kerala blasters

നിലവിൽ സ്ട്രൈക്കർ പൊസിഷനിൽ പെപ്ര,സോറ്റിരിയോ എന്നിവരാണ് ഉള്ളത്. ഇതിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ നിലനിർത്തിയേക്കും. അതേസമയം സോറ്റിരിയോയുടെ കാര്യത്തിൽ ഇനിയും വ്യക്തതകൾ വരേണ്ടതുണ്ട്. ഒരു മികച്ച സ്ട്രൈക്കർ ഇല്ലാത്തതിന്റെ കുറവ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ് നിരയിൽ വളരെ വ്യക്തമാണ്. അത് നികത്താൻ തക്കവണ്ണമുള്ള താരത്തെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത്.

Read also: പരിശീലകനായി നിയമിക്കുമ്പോൾ സ്റ്റാറെയോട് ആവശ്യപ്പെട്ടത് എന്താണ്? സ്പോട്ടിംഗ് ഡയറക്ടർക്ക് പറയാനുള്ളത്!