fea 11 min

5 മുതൽ 9 വരെ ഉറക്കം ,ഭക്ഷണം ഒരു നേരം , വ്യായാമം രാത്രി; ദിനചര്യ വെളിപ്പെടുത്തി ഷാരൂഖ്‌!!

sharuk khan speaks about his daily routine: ആരാധകരുടെ പ്രിയ താരമാണ് ഷാരൂഖ് ഖാന്‍. ബോളിവുഡിലെ കിരീടം വെയ്ക്കാത്ത രാജാവ് എന്നാണ് ഷാരൂഖിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 58 വയസിലെത്തിയിട്ടും താരം ഇപ്പോഴും യുവത്വം സൂക്ഷിക്കുന്നു. ഫിറ്റ്നസിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ ദിനചര്യ എങ്ങനെയാണെന്ന് അറിയാൻ ആരാധകർ എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാരൂഖ്. തന്റെ ജീവിതരീതിയെ കുറിച്ചും ദിനചര്യയെ കുറിച്ചുമെല്ലാം ഷാരൂഖ് ‘ദി ഗാർഡിയന്’ നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു. നാല് മണിക്കൂർ മാത്രമാണ് തന്റെ ഉറക്കമെന്നും രാവിലെ അഞ്ച് മണിക്ക് ഉറങ്ങി ഒമ്പത് മണിക്ക് എഴുന്നേൽക്കുമെന്നും അദ്ദേഹം പറയുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 2 min 3

ജോലി കഴിഞ്ഞുവന്ന് വർക്ക് ഔട്ട് ചെയ്തതിന് ശേഷമാണ് ഉറങ്ങാറുള്ളൂവെന്നും 30 മിനിറ്റ് സമയം ജിമ്മിൽ ചെലവഴിക്കുകയെന്നും ഷാരൂഖ് പറയുന്നു. വലിയ അളവിലുള്ള ഭക്ഷണം ഒരു ദിവസം ഒരൊറ്റ തവണ മാത്രമേ കഴിക്കാറുള്ളൂവെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.

sharuk khan speaks about his daily routine

രാവിലെ അഞ്ച് മണിക്കാണ് ഉറങ്ങാൻ പോകുന്നത്. ഷൂട്ടിങ്ങുണ്ടെങ്കിൽ ഒമ്പതിനോ പത്തിനോ എഴുന്നേൽക്കും. രാത്രി രണ്ട് മണിക്കാണ് വീട്ടിൽ തിരിച്ചെത്തുക. വർക്ക് ഔട്ടും കുളിയും കഴിഞ്ഞ് ഉറങ്ങാൻ പോകും.’-ഷാരൂഖ് പറയുന്നു.

Read also: ഉമ്മ എന്നെ കൊല്ലും, പുതിയ ചിത്രം പങ്കുവച്ച് നസ്രിയ !!