fea 9 min 1

132 കോടി കളക്ഷൻ നേടിയ ആ സൂപ്പർഹിറ്റ് ചിത്രം ഒടിടി യിലേക്ക്!!

superhit film munjya relese in ott: സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ മുഞ്ജ്യ ഓ.ടി.ടി യിലേക്ക്. മഡോക്ക് ഫിലിംസിന് കീഴിൽ അമർ കൗശിക്കും ദിനേശ് വിജനും ചേർന്ന് നാലാമത്തെ ചിത്രമാണിത്. ആദിത്യ സര്‍പോത്ദാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് .

ഈ വർഷം ജൂണ്‍ 7ന് തിയറ്ററുകളില്‍ എത്തിയ ചിത്രം 132 കോടിയാണ് ആഗോള ബോക്സോഫീസില്‍ നേടിയത്. 30 കോടി ബജറ്റില്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കിയിട്ടുണ്ട് . പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി തീയറ്ററുകളില്‍ എത്തുന്നത് വരെ മികച്ച കളക്ഷനാണ് ചിത്രം നേടികൊണ്ടിരുന്നത്. ഒടിടി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി അവകാശം വാങ്ങിയത് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്‍റെ .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

klfbwelb min

ഒടിടി തിയതി പ്രഖ്യാപിച്ചിട്ടിലെങ്കിലും അടുത്ത മാസം സ്ട്രീമിംഗിന് എത്തിയേക്കും എന്നാണ് വിവരം. മറാത്തി നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ് മുഞ്ജ്യ . മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആണ്‍ കുട്ടികള്‍ വികൃതികളായ പ്രേതങ്ങളായി മാറും. ഇന്ത്യൻ നാടോടിക്കഥകളിൽ നിന്നും പുരാണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കഥ പോകുന്നത് .

superhit film munjya relese in ott

രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്. അമർ കൗശിക്ക് ആണ് ചിത്രം സംവിധാനം ചെയ്തത്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയതാണ് മുഞ്ജ്യ.

Read also: അല്ലു അർജുന്റെ മനസ്സിൽ ഇടം നേടിയ ആ പ്രിയ താരം ആരാണെന്നു അറിയണ്ടേ?