fea 20 min

ദീർഘകാല വർക്ക് വിസ ഇനി മുതൽ കുറഞ്ഞ സമയത്തിൽ, പ്രഖ്യാപനം നടത്തി ജർമനി!!

work visa process will be easy in germany: ഇന്ത്യക്കാർക്ക് ഒരു ശുഭ വാർത്ത. ദീർഘകാല വർക്ക് വിസ നൽകാനുള്ള നടപടി സമയം കുറക്കുമെന്ന്
പ്രഖ്യാപിച്ച്‌ ജർമനി. സാധാരണ നിലക്ക് ഒൻപതു മാസമെടുക്കും വിസ ലഭിക്കാൻ . ഇന്ത്യക്കാരായ വിദഗ്‌ധ
തൊഴിലാളികൾക്ക് ഇനി രണ്ടാഴ്‌ച കൊണ്ട് ദീർഘകാല വർക്ക് വിസ അനുവദിക്കുമെന്നാണ് ജർമൻ
വ്യക്തമാക്കിയിരിക്കുന്നത്.

അടിയന്തരമായി വിദഗ്‌ധ തൊഴിലാളികളെ കൂടുതലായി ജർമനിക്ക് ആവശ്യമുണ്ടെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബാർബോക് അറിയിച്ചു . ഇതോടെയാണ് പുതിയ പ്രഖ്യാപനം. ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം ആറു ലക്ഷത്തോളം വേക്കൻസികലാണ് ജർമനിയിലുള്ളത് . വർക്ക് വിസ നൽകാനുള്ള കാലതാമസം വിദഗ്‌ധ തൊഴിലാളികളുടെ പരിശീലനത്തെ ബാധിച്ചിരുന്നു. ജർമനിയിൽ വലിയ നിക്ഷേപമുള്ള ഇന്ത്യൻ കമ്പനികൾക്ക് സ്വന്തം വിദഗ്‌ധരെ വേഗത്തിൽ എത്തിക്കാൻ വർക്ക് വിസ അനുവദിച്ചു കിട്ടേണ്ടതുമുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇത് ജർമനിക്ക് വരുത്തുന്ന നഷ്ടം ചെറുതല്ല. ഒഴിവുകൾ നികത്താൻ വൈകുന്നത് ജർമൻ സമ്പദ്‌വ്യവസ്ഥക്ക് മൂന്നു വർഷം കൊണ്ട് 7,400 കോടി യൂറോയുടെ അതായത് 6.82 ലക്ഷം കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കും . ഈ വർഷം ജൂൺ വരെ ജർമനി 80,000 വർക്ക് വിസ നൽകിയിട്ടുണ്ടെന്നാണ് ഫെഡറൽ ഫോറിൻ ഓഫീസിൻ്റെ കണക്ക്. ഇതിൽ പകുതിയും വിദഗ്‌ധ തൊഴിലാളികളാണ്.

Read also: യുഎഇ യിൽ ഫ്രീലാൻസർ ആവാം , അവസരങ്ങളുടെ വാതിൽ തുറന്ന് അബുദാബി ബിസിനസ് സെന്റർ !!