Actor Mohanlal At Hospital

പനിയും ശ്വാസ തടസവും മൂലം നടൻ മോഹൻലാൽ ആശുപത്രിയിൽ…!

Actor Mohanlal At Hospital: നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരം ചികിത്സ നേടിയിരുന്നത്. ഡോ. ഗിരീഷ് കുമാർ ആണ് താരത്തെ ചികിത്സിക്കുന്നത്.

പനിക്ക് പുറമേ പേശി വേദനയും താരത്തിന് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.അഞ്ചുദിവസത്തെ വിശ്രമമാണ് താരത്തിന് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും പറയുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Actor Mohanlal At Hospital

മോഹൻലാൽ സുഖം പ്രാപിച്ചു വരുന്നെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോടുകൂട്ടിയ കുറിപ്പ് ശ്രീധർ പിള്ളൈ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മോഹൻലാലിൻറെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം എൽ 360 ആണ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ മോഹൻലാൽ ആവേശഭരിതനായി. മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത തരും മൂർത്തിയാണ് മോഹൻലാലിനെ ഈ ചിത്രവും സംവിധാനം ഒരുക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമയിൽ എന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് തരുൺ മൂർത്തിയും സുനിലും ചേർന്നാണ്.നിർമ്മാണം എം രഞ്ജിത്താണ്. മോഹൻലാലും ശോഭനയും വർഷങ്ങൾക്കുശേഷം ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി എൽ 360 ന് ഉണ്ട്. ചിത്രത്തിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകർ.