fea 2 min 1

തനി നാടൻ രീതിയിൽ മീൻ അച്ചാർ ഉണ്ടാക്കി നോക്കാം, എത്ര നാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും !!

easy and tasty meen achar recipe: ചോറിന് കറി ഒന്നും ഇല്ലെങ്കിലും അച്ചാർ മാത്രം കൂട്ടി കഴിക്കാൻ താല്പര്യം ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതും മീൻ അച്ചാർ കൂടി ആവുമ്പോൾ ഒന്നും പറയാനില്ല. നോൺ വെജിറ്റെറിയൻ ആയട്ടുള്ള എല്ലാവർക്കും ഇഷ്ടപെട്ട ഒരു അച്ചാറാണ് മീൻ അച്ചാർ. നമ്മുക്ക് നല്ല എരിവും പുളിയുമുള്ള മീൻ അച്ചാർ ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് നോക്കിയാലോ

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • വെളുത്തുള്ളി
  • ഉണക്ക മുളക്
  • ഉപ്പ്
  • കുരുമുളക്
  • മഞ്ഞൾപൊടി
  • വെളിച്ചെണ്ണ
  • കടുക്
  • വേപ്പില
  • കായം
  • ഉലുവ പൊടി
  • മുളക് പൊടി
  • വിനാഗിരി
  • മീൻ
  • ഇഞ്ചി

ആദ്യം തന്നെ ഇഞ്ചി വെളുത്തുള്ളി ഉണക്ക മുളക് കുരുമുളക് എന്നിവ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക . അരച്ച് എടുത്ത കൂട്ട് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷണങ്ങളിലേക്ക് ഇട്ടു കൊടുത്ത് ആവശ്യത്തിനു ഉപ്പും മഞ്ഞൾ പൊടിയും വേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെക്കുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു മീൻ കഷണങ്ങൾ ഇട്ട് പൊരിച്ചു കോരുക.

easy and tasty meen achar recipe

ശേഷം മറ്റൊരു കടായി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇനി ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് വേപ്പില എന്നിവ ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. അതിനു ശേഷം മഞ്ഞൾ പൊടി മുളകു പൊടി കായ പൊടി ഉലുവ പൊടി എന്നിവ ഇട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. ശേഷം ഇതിലേക്ക് വിനാഗിരി കൂടി ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കി പൊരിച്ചു വച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ കൂടി ഇട്ടു കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക . ഇനി തീ ഓഫ്‌ ആകാവുന്നതാണ്.

Read also: കുട്ടനാടൻ സ്റ്റൈലിൽ ഒരു ബീഫ് വരട്ട് റെസിപ്പി നോക്കാം ഉണ്ടാക്കി നോക്കണേ കിടിലൻ ടേസ്റ്റ് ആണ് !!