fea 1 min 1 1

കടയിൽ നിന്നും വാങ്ങുന്ന രുചിയിൽ പഴം പൊരി ഇഷ്ടം വീട്ടിലും ഉണ്ടാക്കാം, അടിപൊളി ടേസ്റ്റ് ആണ് !!

easy tasty pazhampori recipe: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് പഴംപൊരി. എപ്പോഴും കടകളിൽ നിന്ന് വാങ്ങുന്നത് അത്ര ആരോഗ്യകരമല്ല. എന്നാൽ കടകളിൽ കിട്ടുന്നതിലും രുചിയിൽ നമുക്ക് പഴംപൊരി പെർഫെക്ട് ആയി വീട്ടിൽ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് നോകാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മൈദ പൊടി – 1/2 കപ്പ്
  • മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
  • ജീരകം – 1/2 ടീ സ്പൂൺ
  • കറുത്ത എള്ള് – 1/4 ടീ സ്പൂൺ
  • ഉപ്പ് – 1 നുള്ള്
  • പഞ്ചസാര – 2 ടീ സ്പൂൺ
  • അരിപൊടി – 2. 1/2 ടീ സ്പൂൺ
  • നേന്ത്ര പഴം – 4 എണ്ണം
  • സൺഫ്ലവർ ഓയിൽ
  • നെയ്യ്

ഒരു ബൗളിലേക്ക് മൈദ പൊടി, മഞ്ഞൾ പൊടി, ജീരകം, കറുത്ത എള്ള്, ഒരു നുള്ള് ഉപ്പ് ആവശ്യത്തിന് പഞ്ചസാര, അരി പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. പഞ്ചസാര ചേർക്കുമ്പോൾ നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. ബാറ്ററിൽ കട്ടകൾ ഒന്നും തന്നെ ഇല്ലെന്നു ഉറപ്പ് വരുത്തുക. ഇനി ബാറ്റർ 20 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ മാറ്റി വെക്കുക. നേന്ത്ര പഴം നീളത്തിൽ നടുവിൽ നിന്ന് മുറിക്കുക.

easy tasty pazhampori recipe

ശേഷം തൊലി കളഞ്ഞു വെക്കുക. ഒരു കടായി അടുപ്പിൽ വെച്ച് അതിലേക് പഴംപൊരി പൊരിക്കാൻ ആവശ്യമായ ഓയിൽ ഒഴിച് കൊടുക്കുക. കൂടെ തന്നെ കുറച്ച് നെയ്യും ഒഴിച് ചൂടാക്കുക. ഇനി മുറിച് വെച്ച പഴം ഒരെണ്ണം എടുത്ത് ബാറ്ററിൽ മുക്കി എണ്ണയിൽ ഇട്ട് കൊടുക്കുക. ഇത് പോലെ ബാക്കി പഴവും ബാറ്ററിൽ മുക്കി എണ്ണയിൽ ഇട്ട് രണ്ട് സൈഡും പൊരിച്ചു കോരുക.

Read also: മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!!