fea 12 min

മലയാളികളുടെ ഇഷ്ടതാരത്തിന് ഇന്ന് പിറന്നാൾ,വയനാട് ഉരുൾപ്പൊട്ടൽ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഇല്ലാതെ സണ്ണി വെയ്ൻ!!

malayalam actor sunnywayne birthday: ദുൽഖർ സൽമാൻ നായകനായ സെക്കന്റ്‌ ഷോയിലെ കുരുടി എന്ന കഥാപാത്രത്തിലൂടെ കാണികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സണ്ണി വെയ്ൻ. മലയാളികളുടെ ഇഷ്ട താരമായ സണ്ണി വെയ്ൻ ഇന്ന് നാല്പത്തി ഒന്നാമത് പിറന്നാൾ ആഘോഷിക്കുകയാണ്. ഗോളമെന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് സംജാദ് ആണ്.

സംവിധായകനും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥയൊരുക്കിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങിയ പേരില്ലൂർ പ്രീമിയർ ലീഗ് എന്ന വെബ് സീരീസിലെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ സംവിധാനം പ്രവീൺ ചന്ദ്രനാണ്. കുഞ്ഞി രാമായണത്തിന്റെ സ്ക്രിപ്റ്റ് എഴുതിയ ദീപു പ്രദീപാണ് രചന. വയനാടിലെ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഈയിടെ സണ്ണി വെയ്നിന്റെതായി പുറത്ത് വന്ന വാക്കുകൾ ശ്രദ്ധേയമായിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 2 min 4
malayalam actor sunnywayne birthday

പ്രകൃതിയെ സംരക്ഷിക്കണമെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും നാടിനെയും നാട്ടുകാരെയും പഴയപോലെ കൊണ്ടുവരാൻ എല്ലാവരും കൂടെ നിൽക്കണമെന്നും സണ്ണി വെയ്ൻ ആ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. സ്വന്തം നാടിന്റെ ഈ അവസ്ഥയിൽ തന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് താരം പ്രാധാന്യം നൽകുന്നില്ലെന്നാണ് സൂചന. ഇത് വരെയായി പിറന്നാൾ അപ്ഡേറ്റുകൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നിട്ടില്ല.

Read also: ക്രിമിനലുകൾ സിനിമാലോകം നിയന്ത്രിക്കുന്നു; നീണ്ട നാളുകൾക്കു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്!!