fea 8 min 1

പൃഥ്വിരാജിന്റെ വിജയം ആഘോഷിച്ചു ഭാര്യ സുപ്രിയ മേനോൻ. ചിത്രങ്ങൾ വൈറൽ ആകുന്നു!!

supriya celebrates prithviraj award: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിന് ലഭിച്ചു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ത്യാഗവും അർപ്പണവും സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ വലിയ ചർച്ചയായിരുന്നു. കഠിന പരിശ്രമം തന്നെയാണ് ഈ വിജയത്തിന് പിന്നിൽ. ഇതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ.

പിങ്ക് പൂക്കളുടെ ബൊക്കേയും കേക്കും സമ്മാനിച്ചാണ് പൃഥ്വിരാജിന്റെ ഈ നേട്ടം ആഘോഷിച്ചത്. കഠിനമായ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനൊപ്പം പൃഥ്വിരാജിന് പിന്തുണയുമായി കൂടെ സുപ്രിയ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനിടെ ശരീരഭാരം കുറച്ച് ക്ഷീണിതനായിരിക്കുന്ന പൃഥ്വിരാജിനെ സുപ്രിയയും മകൾ അലംകൃതയും സന്ദർശിച്ചപ്പോഴെടുത്ത ചിത്രങ്ങൾക്കൊപ്പം വികാരഭരിതമായ കുറിപ്പ് സുപ്രിയ നേരത്തെ പങ്കുവച്ചിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ കഷ്ടപ്പാടും, ആശങ്ക അടക്കിപ്പിടിച്ച് ജീവിച്ച സുപ്രിയയുടെ നേട്ടം കൂടിയാണ് പൃഥ്വിരാജിന്റെ ഈ പുരസ്‌കാര നേട്ടം. ആടുജീവിതത്തിന് വേണ്ടി 72 മണിക്കൂറോളം തുടർച്ചയായി ഭക്ഷണം കഴിക്കാതെയിരിക്കുകയും വെള്ളമോ കാപ്പിയോ മാത്രം കുടിചാണ് പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രമായി മാറിയത്.

supriya celebrates prithviraj award

ശരീരഭാരം കുറച്ച് നജീബ് എന്ന കഥാപാത്രത്തിനായി തയ്യാറെടുത്തതും ഒരു മനുഷ്യന്റെ അതിജീവനവും നിസ്സഹായതയും അവതരിപ്പിച്ച പ്രകടന മികവിനാണ് പൃഥ്വിരാജിനെ ജൂറി ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത്. അവസാന വട്ട മത്സരത്തിൽ നടൻ മമ്മൂട്ടിയോട് മത്സരിച്ചാണ് പൃഥ്വിരാജ് ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രതേകത കൂടിയുണ്ട് ഈ നേട്ടത്തിൽ.

Read also: പനിയും ശ്വാസ തടസവും മൂലം നടൻ മോഹൻലാൽ ആശുപത്രിയിൽ…!