Actress Bhavana Latest Interview

പേടി കാരണമാണ് ഞാൻ മാറിയിരുന്നത്; വെളിപ്പെടുത്തലുമായി നടി ഭാവന..!

Actress Bhavana Latest Interview: ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക് ശേഷം ഭാവന- ഷാജി കൈലാസ് ടീമൊന്നിക്കുന്ന ചിത്രമാണ് ഹണ്ട്. ഈ പാരാ നോർമൽ ത്രില്ലർ ചിത്രത്തിൽ ഡോക്ടർ കീർത്തി എന്ന കഥാപാത്രമായാണ് ഭാവന അഭിനയിച്ചത്. മെഡിക്കൽ ക്യാമ്പസ്സിലെ കഥപറയുന്ന ഹണ്ട് ഓഗസ്റ്റ് 23നാണ് തിയേറ്ററിൽ എത്തുന്നത്.

വർഷങ്ങൾക്ക് ശേഷം വീണ്ടും ഷാജി കൈലാസിനൊപ്പം ഒരു സിനിമക്കായി ഒന്നിക്കുമ്പോൾ അദ്ദേഹത്തെ കുറിച്ചും ചിന്താമണി കൊലക്കേസിനെ കുറിച്ചും പറയുകയാണ് ഭാവന. ഹണ്ടിന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.ഷാജി സാറിന് അദ്ദേഹത്തിൻ്റെ സിനിമയിലേക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി തന്നെ അറിയാം. പിന്നെ നമ്മൾ പെർഫോം ചെയ്യുമ്പോൾ തന്നെ റീ റെക്കോർഡിങ് ഇടുന്ന ഒരാളാണ്. പിന്നിൽ ഇരുന്ന് കൊണ്ട് അദ്ദേഹം ഇടക്കൊക്കെ ശബ്ദമുണ്ടാക്കുന്നതും കാണാം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Actress Bhavana Latest Interview

അത്രയും ഇൻവോൾവായി ഓരോ ഷോട്ടും എടുക്കുന്ന ആളാണ് അദ്ദേഹം. എപ്പോഴും ആ സിനിമയുടെ എഡിറ്റർ വേർഷൻ അദ്ദേഹത്തിന്റെ മനസിലുണ്ടാകും. ഞാൻ വായിക്കാൻ തരുന്ന സീൻ വായിച്ചിട്ട് അവിടെ പോയി പറയുക മാത്രമാണ് ചെയ്യുന്നത്. എന്തെങ്കിലും നമ്മൾ ചെയ്യുമ്പോൾ കറക്ഷൻസുണ്ടെങ്കിൽ സാർ അ പ്പോൾ തന്നെ തിരുത്തും. ഞാൻ അദ്ദേഹത്തോടൊപ്പം ചിന്താമണി ചെയ്യുമ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഷാജി സാറിന്റെ്റെ പടം ചെയ്യാൻ പോകുകയാണല്ലോ എന്ന പേടിയായിരുന്നു.

ഞാൻ അന്ന് ഒരു തുടക്കക്കാരിയെ പോലെ തന്നെ ആയിരുന്നല്ലോ. അവിടെ എത്തി രണ്ട് ദിവസം കൊണ്ട് തന്നെ ഞാൻ റെഡിയായി. എനിക്ക് അന്ന് പേടിയുണ്ടെന്ന് സാറിന് മനസിലായിരുന്നു. കാരണം ഞാൻ പലപ്പോഴും അവിടുന്ന് മാറി ഇരിക്കുകയായിരുന്നു. സാർ അത് കാണുമ്പോഴൊക്കെ അവിടെ അടുത്ത് വന്നിരിക്കാൻ പറയുമായിരുന്നു. എന്തിനാണ് അവിടെ മാറിയിരിക്കുന്നതെന്ന് സാർ ചോദിക്കും. പിന്നീട് ഷോട്ടുകളെ കുറിച്ചൊക്കെ പറഞ്ഞുതന്ന് നമ്മളെ വളരെ നന്നായി ഇൻവോൾവ് ചെയ്യിക്കും. അത്തരത്തിൽ അന്ന് എന്നെ വളരെ കംഫോർട്ടബിളാക്കി. അതോടെ ആ പേടിയൊക്കെ മാറി,’ ഭാവന പറഞ്ഞു.