fea 15 min 2

സിഇഒടെ ശമ്പളം 186 കോടി ജീവനക്കാർക്ക് വെറും 2.5 ലക്ഷം രൂപ : ട്രോളുകൾക്ക് മറുപടിയുമായി കോഗ്നിസന്‍റ്!!

cognizant replies about the employee salary : പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്‍റ് ജീവനക്കാർക്ക് തുച്ഛമായ ശമ്പളം നൽകുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.പുതുതായി കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ ശമ്പള വിവരം അടുത്തിടെ പുറത്തു വന്നിരുന്നു. വെറും 2.5 ലക്ഷം വാര്‍ഷിക വരുമാനം മാത്രമാണ് ഇവർക്ക് നൽകുന്നത് എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിലനിന്നിരുന്നു. എന്നാൽ കമ്പനിയുടെ സിഇഒ ആയ രവി കുമാർ കഴിഞ്ഞവർഷത്തെ ശമ്പളം 186 കോടി രൂപ ആയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന എന്നെ നേട്ടവും ഇതിനിടെ രവികുമാർ സ്വന്തമാക്കി.

ഇന്‍ഫോസിസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് രവികുമാര്‍ കോഗ്നിസന്റില്‍ എത്തുന്നത്. എന്നാൽ കഴിഞ്ഞദിവസം ഈ വിഷയത്തിൽ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയ തങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നാണ് കമ്പനിയുടെ വാദം. എഞ്ചിനീയറിങ് വിഭാഗത്തിൽ തുടക്കാർക്ക് 4 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വാർഷിക വരുമാനമായി നൽകുന്നതെന്ന് കമ്പനി വിശദമാക്കുന്നത്. എന്‍ജിനീയറിംഗ് പശ്ചാത്തലത്തില്‍ നിന്ന് അല്ലാതെയുള്ള തുടക്കക്കാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റിലെ വിവരങ്ങളാണ് വലിയ രീതിയില്‍ തെറ്റിധരിക്കപ്പെട്ടതെന്നും കോഗ്‌നിസന്റ് അമേരിക്കാസ് പ്രസിഡന്റ് സൂര്യ ഗുമ്മാടി വിശദീകരിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 3 min 4

ബിരുദധാരികളുടെ പരിശീലനത്തിനും മറ്റു ആവശ്യങ്ങൾക്കുമായി ആദ്യത്തെ വർഷങ്ങളിൽ 2 മുതൽ 3 ലക്ഷം രൂപ വരെ ചെലവാക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ റിപ്പോർട്ട് പരസ്യം സോഷ്യൽ മീഡിയയിൽ വലിയതോതിൽ വൈറലായിരുന്നു. ഇതേതുടർന്ന് സിഇഒ ആയ രവികുമാർ വലിയതോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. വലിയ തരത്തിലുള്ള ട്രോളുകളും കമ്പനിയുടെ സിഇഒ നേരിട്ടിരുന്നു. കമ്പനിയുടെ റിക്രൂട്ട്മെന്റ് പരസ്യം വൈറലായതിന് പിന്നാലെ കോഗ്നിസന്‍റിന്‍റെ സിഇഒ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു.

cognizant replies about the employee salary

മാസം 20,000 രൂപ ശമ്പളം നികുതിയും പിഎഫും കഴിഞ്ഞ് കയ്യില്‍ കിട്ടുക 18,000 രൂപ മുതല്‍ 19,000 രൂപ വരെ എന്നാണ് അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റുകളുടെ ശമ്പള പാക്കേജായി സ്ഥാപനം പുറത്ത് വിട്ടിരുന്ന പരസ്യം. ഈ പരസ്യത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ട്രോളുകളും കമ്പനി നേരിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങളാണ് തങ്ങളെക്കുറിച്ച് പുറത്തുവരുന്നതെന്നും കമ്പനി വ്യക്തമാക്കി.

Read also: കുട്ടികൾക്കായ് പുതിയ നിക്ഷേപ പദ്ധതിയ്ക്ക് തുടക്കമിട്ട് സർക്കാർ. 5000 നിക്ഷേപിച്ചാൽ തിരിച്ചു ലഭിക്കുന്നത് ലക്ഷങ്ങൾ.!!