fea 11 min 1

ബ്രേക്ക്ഫാസ്റ്റിനായി ഒരു കിടിലൻ ദോശയുടെയും വെജിറ്റബിൾ കറിയുടെയും റെസിപ്പി നോക്കിയാലോ, പെട്ടന്ന് ഉണ്ടാക്കാം നല്ല രുചിയാണ്!!

dosa and curry recipe: ഉഴുന്നൊന്നും ഇടാതെ ഒരു അടിപൊളി സോഫ്റ്റ് ദോശയുടെയും അതുപോലെതന്നെ വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ കറിയുടെയും റെസിപ്പി ആണിത്.

ചേരുവകൾ
ദോശ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • പച്ചരി – 1. 1/2 ഗ്ലാസ്
  • ഉലുവ – 1/2 ടീ സ്പൂൺ
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ചോർ – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യതിന്

വെജിറ്റബിൾ കുറുമ

  • ഉരുളകിഴങ്ങ് – 2 എണ്ണം
  • ക്യാരറ്റ് – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ
  • ഗ്രാമ്പു – 2 എണ്ണം
  • പട്ട – ചെറിയ കഷ്ണം
  • മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ച മുളക് – 1 എണ്ണം
  • സവാള – 1 എണ്ണം
  • തക്കാളി – 1 എണ്ണം
  • വേപ്പില
  • കുരുമുളക് പൊടിച്ചത്
  • പേരും ജീരകം പൊടിച്ചത്
  • തേങ്ങ പാൽ – 1/2 കപ്പ്

ദോശ
പച്ചരിയും ഉലുവയും കൂടി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളമൊഴിച്ച് 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. നാലുമണിക്കൂറിന് ശേഷം വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൂടെ തന്നെ ചോറും തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് ഇനി നമുക്ക് രാത്രി അടച്ചുവെച്ച് രാവിലെ ആവുമ്പോൾ ദോശ ചുട്ട് എടുക്കാം.
ദോശ ചുടാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് എടുത്ത് ഒഴിച്ചു ചെറുതായി ഒന്ന് ചുറ്റിച്ചു കൊടുക്കുക. ശേഷം ഇത് നന്നായി വെന്തു വരുമ്പോൾ നമുക്ക് പാനിൽ നിന്നും മാറ്റാം. ഇതുപോലെതന്നെ ബാക്കിയുള്ള ദോഷകളും ചുട്ടെടുക്കാവുന്നതാണ്.

വെജിറ്റബിൾ കറി
കുക്കറിൽ തൊലി കളഞ്ഞ ശേഷം ഉരുളക്കിഴങ്ങും ക്യാരറ്റും കഷണങ്ങളായി മുറിച്ചിട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ഒരു കഷ്ണം പാട്ടയും രണ്ട് ഗ്രാമ്പൂവും മഞ്ഞൾപൊടിയും ഇട്ടുകൊടുത്ത് ന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ട് വിസിൽ വരെ വേവിച്ചെടുക്കുക.
ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ച മുളകും ഇട്ട് കൊടുത്തു നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും വേപ്പിലയും കൂടി ഇട്ട് വീണ്ടും വഴറ്റുക.

dosa and curry recipe

തക്കാളി നന്നായി ഉടനെ ശേഷം ഇതിലേക്ക് നമ്മൾ വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇതിലേക്ക് കുരുമുളകുപൊടി ചെറിയ ജീരകം പൊടിച്ചതും കൂടി ഇട്ടു കൊടുത്ത് യോജിപ്പിച്ചെടുക്കുക. ഇനി നമുക്ക് ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ഒഴിച്ചുകൊടുത്ത് ഒന്ന് ചൂടാക്കി എടുക്കാം. കറിയിലേക്ക് ഇനി താളിപ്പ് ഇടാനായി ഒരു പാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. കൂടെത്തന്നെ വറ്റൽമുളകും വേപ്പിലയും കൂടി ഇട്ടു കൊടുത്ത് മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിച്ചുകൊടുക്കുക.

Read also: സാദാ ചപ്പാത്തി കഴിച് മടുത്തോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…!