Goal Keeper Som Kumar Latest Interview

ആരാധകർക്കായി കിരീടം നേടണം,അവരത് അർഹിക്കുന്നുണ്ട് :ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ..!

Goal Keeper Som Kumar Latest Interview: കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിന് വേണ്ടിയാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്.കഴിഞ്ഞ പത്ത് സീസണുകളിൽ ഒന്നിൽ പോലും കിരീടം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.മൂന്ന് തവണ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ട്.മൂന്ന് തവണയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഐഎസ്എലിന്റെ കാര്യത്തിൽ മാത്രമല്ല, ബാക്കി എല്ലാ ടൂർണമെന്റിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.

അതായത് ക്ലബ്ബ് 10 വർഷം പിന്നിട്ടിട്ടും ഒരു കിരീടം പോലും ക്യാബിനറ്റിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ഇക്കാര്യത്തിൽ ആരാധകർക്ക് വലിയ നിരാശയുണ്ട്.കാരണം ക്ലബ്ബിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരുപാട് ആരാധകർ ഇവിടെയുണ്ട്.കിരീടം ഇല്ലാത്ത നിരാശ നൽകുന്ന കാര്യമാണെങ്കിലും പ്രിയപ്പെട്ട ക്ലബ്ബിനെ കൈവിടാൻ അവരാരും തന്നെ തയ്യാറായിട്ടില്ല.പുതിയ പ്രതീക്ഷകളോടുകൂടി മറ്റൊരു സീസണിന് വേണ്ടി അവരും തയ്യാറെടുക്കുകയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Goal Keeper Som Kumar Latest Interview

ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ഗോൾകീപ്പറാണ് സോം കുമാർ.19 വയസ്സ് മാത്രമുള്ള ഈ താരം യൂറോപ്പിൽ കളിച്ചു പരിചയമുള്ള ഗോൾകീപ്പർ കൂടിയാണ്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതിനോടകം തന്നെ അരങ്ങേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്.പുതുതായി ബ്ലാസ്റ്റേഴ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആരാധകരെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി ഇത്തവണ കിരീടം നേടണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകളിലേക്ക് പോകാം.

‘ഒരു കിരീടം നേടുക എന്നുള്ളതാണ് ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. കാരണം ഇവിടുത്തെ ആരാധകർ കിരീടം അർഹിക്കുന്നുണ്ട്. അവർ അധ്വാനിച്ച് ഉണ്ടാക്കിയ പണംകൊണ്ടാണ് ഇങ്ങോട്ട് വന്ന് ക്ലബ്ബിനെ സപ്പോർട്ട് ചെയ്യുന്നത്. ഭൂരിഭാഗം എല്ലാം മത്സരങ്ങളിലും സ്റ്റേഡിയം മുഴുവനായിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി ഇത്തവണ ബ്ലാസ്റ്റേഴ്സ് കിരീടം നേടേണ്ടതുണ്ട് ‘ ഇതാണ് 19 കാരനായ സോം കുമാർ പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഡ്യൂറൻഡ് കപ്പിൽ ഒരു വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.ക്വാർട്ടർ ഫൈനലിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഓഗസ്റ്റ് 23 ആം തീയതിയാണ് ആ മത്സരം നടക്കുക. അവരെ പരാജയപ്പെടുത്തണമെങ്കിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.