Healthy Foods For Heart

ആരോഗ്യകരമായ ഹൃദയത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ;ദൈനം ദിന ഭക്ഷണത്തിൽ താഴെ പറയുന്നവ ഉൾപ്പെടുത്തി നോക്കൂ

Healthy Foods For Heart: ലോകമെമ്പാടുമുള്ള മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയ രോഗങ്ങൾ. പതിവായി വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഉൾപ്പെടുന്ന ഒരു നല്ല ജീവിതശൈലി പിന്തുടർന്നാൽ ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കും. പെട്ടെന്ന് നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ മാറ്റുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യകരമായ ഹൃദയത്തിന് ആവശ്യമായ ചില ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു.

ഓട്സ്

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

നാരുകളാൽ സമ്പന്നമാണ് ഓട്സ്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കുകയും ദഹന നാളത്തിൽ സ്പോഞ്ച് പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത ആന്റിഓക്‌സിഡേറ്റീവ് എന്നതിനപ്പുറം ഇതിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

സിട്രസ് പഴങ്ങൾ

ഓറഞ്ചുകളിലും മുന്തിരിപ്പഴങ്ങളിലും ഉയർന്ന അളവിലുള്ള ഫ്ലേവനോയ്ഡുകൾ അടങ്ങിയിരിക്കുന്നു. ഇത് ഇസ്കെമിക് സ്ട്രോക്കിൻ്റെ 19% സാധ്യത കുറയ്ക്കുന്നുണ്ട്. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ കഴിയുന്ന മറ്റ് പല സംയുക്തങ്ങളും അവയിൽ അടങ്ങിയിരിക്കുന്നു.
സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി

ഹൃദയവും രക്തചംക്രമണവ്യൂഹവുമായി ബന്ധപ്പെട്ട നിരവധി അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനോ ചികിത്സിക്കുന്നതിനോ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ഉയർന്നതും താഴ്ന്നതുമായ രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ, കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം, ഇടുങ്ങിയ ധമനികൾ മൂലം രക്തയോട്ടം കുറയുക, ധമനികളുടെ കാഠിന്യം എന്നിവയ്ക്ക് വെളുത്തുള്ളി നല്ലതാണ്. പച്ച വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുകയോ പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചേർക്കുകയോ ചെയ്യുക.

കൂൺ

കൂണിൽ അടങ്ങിയിരിക്കുന്ന നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയെല്ലാം ഹൃദയാരോഗ്യത്തിന് മികച്ചതാണ്. പൊട്ടാസ്യവും സോഡിയവും ചേർന്ന് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Healthy Foods For Heart

മീന്‍

സാല്‍മണ്‍, ചൂര, മത്തി, അയല പോലുള്ള മീനുകൾ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വാൾ നട്ട്

ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണിവ. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നുണ്ട്.