fea 13 min 1

ഹോട്ടലിൽ കിട്ടുന്ന രുചിയിൽ ഉള്ള ഫിഷ് ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കാം. ഷെഫിന്റെ ആ രഹസ്യ കൂട്ട് ഇതാണ്!!

hotel style fish fry recipe: മീൻ പൊരിച്ചത് വളരെ ടേസ്റ്റിയും സ്പെഷ്യലും ആക്കുന്ന ഒരു മസാലയുടെ കൂട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. മീൻ ഫ്രൈക്ക് ഒരു സ്പെഷ്യൽ ടേസ്റ്റ് കൊടുക്കുന്ന കുറച്ചു ചേരുവകൾ കൂടി നമ്മൾ ഇതിൽ ചേർക്കുന്നുണ്ട്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മീൻ – 1/2 കിലോ
  • പേരുജീരകം – 1/2 ടീ സ്പൂൺ
  • ചെറിയ ജീരകം – 3/4 ടീ സ്പൂൺ
  • വെളുത്തുള്ളി – 7 അല്ലി
  • ഇഞ്ചി – ചെറിയ കഷ്ണം
  • വേപ്പില
  • കാശ്മീരി മുളക് പൊടി – 2 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • അരിപൊടി – 2 ടീ സ്പൂൺ
  • നാരങ്ങ നീർ – 1 ടീ സ്പൂൺ

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് പെരുംജീരകവും ചെറിയ ജീരകവും ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി അതെ മിക്സിയിലേക്ക് വെളുത്തുള്ളി വേപ്പില ഇഞ്ചി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഇട്ടു കൊടുത്ത് അരച്ചെടുക്കുക. ഒരു ബൗളിലേക്ക് കഴുകി വൃത്തിയാക്കി വെച്ച മീൻ ഇട്ട് കൊടുത്ത് അതിനു മുകളിലേക്ക് നമ്മൾ അരച്ചുവച്ച ഈ ഒരു മിക്സ് ഒഴിച്ചു കൊടുത്തു നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകു പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

hotel style fish fry recipe

ഇതിന്റെ കൂടെ തന്നെ അരിപ്പൊടിയും നാരങ്ങാനീരും കൂടി ഇട്ടു കൊടുത്തു മീനിന്റെ എല്ലാഭാഗത്തും മസാല എത്തുന്ന പോലെ തേച്ചു പിടിപ്പിക്കുക. ഇനി മീൻ അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. അര മണിക്കൂറിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് വളരെ കുറച്ച് കടുക് ഇട്ടു കൊടുക്കുക. കടുക് ഇട്ടു കൊടുക്കുമ്പോൾ മീൻ അടി പിടിക്കാതെ നമുക്ക് പൊരിച്ചെടുക്കാൻ സാധിക്കും. ഇനി ഓരോ മീൻ എണ്ണയിൽ വച്ച് കൊടുത്ത് രണ്ട് സൈഡും പൊരിച്ചു കോരിയെടുക്കുക.

Read also: തനി നാടൻ രീതിയിൽ മീൻ അച്ചാർ ഉണ്ടാക്കി നോക്കാം, എത്ര നാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും !!