Lalettan Joined With Manorama Entertainment Award Camp

താരരാവിന് നിറസാന്നിധ്യമായി താരങ്ങൾക്കൊപ്പം ആരോഗ്യം വീണ്ടെടുത്ത് ലാലേട്ടനും എത്തി മക്കളെ..!

Lalettan Joined With Manorama Entertainment Award Camp: മഴവില്‍ മനോരമയും അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മഴവില്‍ എന്‍റര്‍ടൈന്‍മെന്റ് അവാര്‍ഡ് 2024 ന്‍റെ പരിശീലനത്തില്‍ നിറസാന്നിധ്യമായി തരങ്ങൾക്കൊപ്പം മലയാള സിനിമയിലെ താരരാജാവ് ലാലേട്ടനും.

അവാര്‍ഡ് ചടങ്ങിന്റെ ഭാഗമായുള്ള താരനിശയുടെ അവസാനഘട്ട പരിശീലന ക്യാംപില്‍ എത്തിയ ലാലേട്ടനെ ഇരു കൈകളും നീട്ടി താരങ്ങൾ വരവേറ്റു.സിനിമാ ചിത്രീകരണം അടക്കം മാറ്റിവച്ചാണ് താരങ്ങള്‍ സാന്നിധ്യം ഉറപ്പാക്കുന്നത്.സംഗീതം, ഡാന്‍സ്, സ്കിറ്റ് തുടങ്ങി വേദിയെ ഇളക്കിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് കലാക്കൂട്ടം. ശനിയാഴ്ച്ച ആരംഭിച്ച പരിശീലന ക്യാംപ് ഇന്ന് അവസാനിക്കും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അങ്കമാലി അഡല്ക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നാളെ വൈകുന്നേരം 4.30ന് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന താരരാവിന് തിരിതെളിയും. ഒപ്പം ചടങ്ങിന്റെ ഭാഗമായുള്ള പരിശീലന ക്യാമ്പിൽ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സജീവമാണ്.ഇനി ആരാധകരെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയരാവിന്റെ തിരശീല ഉയരാൻ മണിക്കൂറുകൾ മാത്രം.