fea 14 min

വളരെ സിമ്പിൾ ആയ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും !!

no gelatin milk pudding: വെറും മൂന്ന് ചെരുവ കൊണ്ട് നല്ല ടേസ്റ്റിയായ സോഫ്റ്റ് പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ജലാറ്റിനോ ചൈന ഗ്രാസോ ഒന്നും ഇടാത്ത ഒരു പുഡ്ഡിംഗ് റെസിപ്പി ആണിത്

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • പാൽ – 3 കപ്പ്
  • പഞ്ചസാര – 1/2 കപ്പ്
  • മുട്ട – 3 എണ്ണം
  • വാനില എസെൻസ് – 1 ടീ സ്പൂൺ
  • ഡ്രൈ ഫ്രൂട്ട്സ്

ഒരു പാനിൽ പഞ്ചസാരയിട്ട് മീഡിയം ഫ്ലെയിമിൽ അടുപ്പിൽ വയ്ക്കുക. പഞ്ചസാര കാരമലൈസ് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മറ്റൊരു പാത്രത്തിൽ പാല് ഒഴിച്ച് തിളപ്പിക്കാൻ വെക്കുക. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് വാനില എസൻസ് കൂടി ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്തു വെക്കുക. പഞ്ചസാര നന്നായി മേൽറ്റ് ആയി ബ്രൗൺ നിറം ആകുമ്പോൾ നമുക്ക് തിളപ്പിച്ച പാല് പാട മാറ്റി കുറച്ച് ഒഴിച് കൊടുക്കാം. പാൽ ഒഴിക്കുമ്പോൾ തന്നെ പതഞ്ഞു പൊങ്ങും അതുകൊണ്ട് കുറച്ചു ഒഴിച്ച് കൊടുത്തു നന്നായി ഇളക്കുക.

no gelatin milk pudding

ഇനി ഇതിലേക്ക് ബാക്കിയുള്ള പാല് കൂടി ഒഴിച്ച് തീ ഓണാക്കി നന്നായി പഞ്ചസാരയുടെ കട്ടകൾ ഒക്കെ അലിയിപ്പിച് എടുക്കുക. ശേഷം ഈ മിക്സ് മുട്ടയുടെ മിക്സിലേക്ക് കുറച്ചു കുറച്ചായി ഒഴിച് കൊടുക്കുക. ഇതേ സമയം മുട്ട ഇളക്കി ക്കൊണ്ടിരിക്കുകയും വേണം . എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അരിച് എടുത്ത് ഒരു പാനിലേക്ക് ഒഴിക്കുക. ഇനി ഇത് നിങ്ങൾ ഏതു ബൗളിലാണോ പുഡിങ് സെറ്റ് ചെയ്യുന്നത് അതിലേക്ക് ഒഴിച്ചു കൊടുത്തു ക്ലീൻ റാപ്പ് കൊണ്ട് മൂടി വെക്കുക. ശേഷം ഇത് ഒരു സ്റ്റീമറിൽ ഇറക്കി വെച്ചു കൊടുത്തു 15 മിനിറ്റ് ആവി കേറ്റി എടുക്കുക. ഇനി ഇതിലെ ക്ലീൻ റാപ്പ് എല്ലാം മാറ്റി മുകളിലായി നിങ്ങൾക്ക് ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സ് ഇട്ട് കൊടുക്കുക.

Read also: കടയിൽ നിന്നും വാങ്ങുന്ന രുചിയിൽ പഴം പൊരി ഇഷ്ടം വീട്ടിലും ഉണ്ടാക്കാം, അടിപൊളി ടേസ്റ്റ് ആണ് !!