Stevan Jovetić initially rejected the offer of Kerala Blasters

ജോവറ്റിച്ചിനെ വിടാതെ കേരള ബ്ലാസ്റ്റേഴ്‌സ്, താരത്തിനായി രണ്ടാമത്തെ ഓഫർ നൽകി..!

Stevan Jovetić initially rejected the offer of Kerala Blasters: ട്രാൻസ്‌ഫർ ജാലകം ഈ മാസം അവസാനിക്കാനിരിക്കെ പുതിയൊരു സ്‌ട്രൈക്കറെ തേടുന്ന കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പേരാണ് മോണ്ടിനെഗ്രോ താരമായ സ്റ്റീവൻ ജോവറ്റിച്ച്. മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്കായി കളിച്ച താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ടെന്ന വാർത്ത ആരാധകരിൽ ആവേശം സൃഷ്‌ടിച്ച ഒന്നായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയെങ്കിലും ജോവറ്റിച്ച് അത് നിരസിച്ചുവെന്നായിരുന്നു കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലേക്ക് വരാൻ താരത്തിനു താൽപര്യമില്ലെന്ന് താരം അറിയിക്കുകയാണുണ്ടായത്. എന്നാൽ ഓഫർ നിരസിച്ചെങ്കിലും താരത്തിനായുള്ള നീക്കത്തിൽ നിന്നും പുറകോട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Stevan Jovetić initially rejected the offer of Kerala Blasters

ജോവറ്റിച്ചിനായി ബ്ലാസ്റ്റേഴ്‌സ് രണ്ടാമതും ഓഫർ നൽകിയെന്നാണ് ഏറ്റവും പുതിയ വാർത്ത. നേരത്തെ നൽകിയ ഓഫറിനേക്കാൾ കൂടുതൽ മികച്ചതാണ് ഇത്തവണ നൽകിയിരിക്കുന്നത്. ഒരു വർഷത്തേക്കുള്ള കരാറാണ് താരത്തിനു മുന്നിൽ വെച്ചിരിക്കുന്നത്. അതൊരു വർഷത്തേക്കു കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടി കൂടി കരാറിലുണ്ട്.

അതേസമയം മുപ്പത്തിനാലുകാരനായ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരുന്നുണ്ട്. നേരത്തെ ഒരു മിഡിൽ ഈസ്റ്റ് ക്ലബ് ജോവറ്റിച്ചിനായി രംഗത്തുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ ജെനോവ കൂടി താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിലെ ഫസ്റ്റ് ഡിവിഷൻ ക്ലബാണ് ജെനോവ.

മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, സെവിയ്യ, ഫിയോറെന്റീന, മൊണാക്കോ തുടങ്ങിയ നിരവധി വമ്പൻ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമായ ജോവറ്റിച്ച് കരിയറിൽ നിരവധി കിരീടങ്ങൾ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒളിമ്പിയാക്കോസിനോടൊപ്പം യുവേഫ കോൺഫറൻസ് ലീഗ് കിരീടമുയർത്തിയ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്‌സിന് നൽകാൻ പോകുന്ന ഊർജ്ജം ചെറുതാവില്ല.