Wayanad Landslide And Bank Loan Updates

ഉരുൾപൊട്ടൽ ദുരന്തം : ബാങ്കുകൾ വായ്പ പുനക്രമീകരിക്കും..!

Wayanad Landslide And Bank Loan Updates: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർ എടുത്തിട്ടുള്ള വായ്പകൾ പുനക്രമീകരിച്ചു നൽകുമെന്ന് ബാങ്കുകൾ അറിയിച്ചു.കൃഷി വ്യവസായം വീട് നിർമ്മാണം വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള വായ്പകളാണ് പുനക്രമീകരിച്ച നൽകുന്നത്. ഇളവുകളോട് കൂടിയ പുതിയ വായ്പകൾ അനുവദിച്ചു നൽകും.30 മാസത്തെ തിരിച്ചടവു കാലാവധിയോടെ ഒരു ജാമ്യവും ഇല്ലാതെ തന്നെ 25,000 രൂപ വായ്പയായി നൽകുമെന്നും ബാങ്കുകൾ അറിയിച്ചു.

എല്ലാ റിക്കവറി നടപടികളും അടിയന്തരമായി നിർത്തിവയ്ക്കുമെന്നും ബാങ്കുകൾ അറിയിച്ചു. ബാങ്ക് അക്കൗണ്ടിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കുന്ന തരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സോഫ്റ്റ് വെയർ എല്ലാ ബാങ്കുകളും ഒഴിവാക്കുമെന്നും വ്യക്തമാക്കി.സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് ബാങ്കുകൾ ഇക്കാര്യം അറിയിച്ചത്.ഏതെങ്കിലും ധനസഹായം അക്കൗണ്ടിൽ എത്തിയാൽ അവയിൽ നിന്നു വായ്പ തിരിച്ചടവോ മറ്റു ബാങ്ക് ഫീസുകളോ ഈടാക്കില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Wayanad Landslide And Bank Loan Updates

ജൂലൈ 30നു ശേഷം ഏതെങ്കിലും ബാങ്കുകൾ ഇത്തരത്തിൽ പണം ഈടാക്കിയിട്ടുണ്ടെങ്കിൽ ഉടൻ തിരികെ അക്കൗണ്ടിൽ നിക്ഷേപിക്കും.ജില്ലാ തല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പു പ്രകാരം 22 കോടി രൂപയുടെ വായ്പയാണു ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്.ഇവരിൽ ആരെയും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരിച്ചവരുടെയും വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി യോഗവും തീരുമാനിച്ചു. ഉരുൾപൊട്ടൽ മേഖലകളിലായി 12 ബാങ്കുകളാണ് പ്രവർത്തനം ഉള്ളത്.3,220 പേരുടെ അക്കൗണ്ടുകളിലേക്ക് 35.30 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്.

ഈ വായ്പകൾ ഒഴിവാക്കി നൽകുനതിന് ഓരോ ബാങ്കുകളും ആണ് നടപടികൾ സ്വീകരിക്കേണ്ടത്. കൃഷി വായ്പകൾക്കായി മൊറട്ടോറിയം അനുവദിക്കും.50% വരെ കൃഷി നശിച്ചിട്ടുണ്ടെങ്കിൽ ഒരു വർഷത്തെ മൊറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാം. 50 ശതമാനത്തിനു മേൽ കൃഷി നാശമുണ്ടെങ്കിൽ 5 വർഷം വരെ തിരിച്ചടവു കാലാവധി നീട്ടി നൽകാനാകും.വായ്പകൾ പൂർണമായി എഴുതിത്തള്ളണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതിന്, വായ്പ എഴുതിത്തള്ളിയാലുള്ള സാമ്പത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂർത്തിയാകേണ്ടതുണ്ട്. അതേസമയം സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ ബാങ്കുകളുടെ അഭ്യർത്ഥിച്ചു.