fea 2 min 2

ഒരു മാസം വരെ കേടു വരാതെ ഇരിക്കുന്ന ഒരു കിടിലൻ ബീഫ് വരട്ട് റെസിപ്പി ആയാലോ!!

beef varattu recipe: പക്ഷെ ഇതിന്റെ ടേസ്റ്റ് കാരണം ഉണ്ടാക്കിയ ഉടനെ തന്നെ തീർന്നു പോവാനാണ് സാധ്യത. എന്തായാലും നമ്മുക്ക് ഒരു അടിപൊളി ബീഫ് വരട്ട് ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെയാണെന് നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ബീഫ് – 2 കിലോ
  • ചെറിയ്യുള്ളി – 40 എണ്ണം
  • വെളുത്തുള്ളി – 20 അല്ലി
  • ഇഞ്ചി – 6 കഷ്ണം
  • പെരുംജീരകം – 2 ടീ സ്പൂൺ
  • കുരുമുളക് – 1 ടീ സ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • മുളക് പൊടി – 2 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • വേപ്പില
  • ഇടിച്ച മുളക് – 2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ

മിക്സിയുടെ ജാറിലേക്ക് 20 ചെറിയുള്ളി, 10 അല്ലി വെളുത്തുള്ളി, ഒരിഞ്ച് നീളത്തിലുള്ള ഇഞ്ചി അരിഞ്ഞത്, പെരുംജീരകം, കുരുമുളക് എന്നിവ ഇട്ടു നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് നമ്മൾ അരച്ചെടുത്ത ചെറിയ ഉള്ളിയുടെ മിക്സ് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് , വെളിച്ചെണ്ണ , വേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.

മിക്സ് ചെയ്തുവെച്ച ബീഫ് ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്ത ശേഷം നമുക്കിത് വേവിച്ചെടുക്കാം. വേവിച്ചെടുക്കുമ്പോൾ 70% ബീഫ് വേവുന്ന രീതിയിൽ വേവിച്ചെടുക്കാൻ ശ്രദ്ധിക്കുക. ബീഫ് വെന്ത് കഴിയുമ്പോൾ കുക്കർ തുറന്ന് ബീഫിലെ വെള്ളമെല്ലാം വറ്റിച്ചെടുത്ത് വെക്കുക. ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ഇതിലേക്ക് ചെറിയുള്ളി ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി എന്നിവയിട്ടു കൊടുത്തു ആവശ്യത്തിന് വേപ്പിലയും ഇട്ട് നന്നായി ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ വഴറ്റുക.

beef varattu recipe

ശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇട്ടു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കുക. ബീഫിലെ വെള്ളമെല്ലാം വറ്റി നന്നായി വരട്ടിയ ശേഷം ഇതിലേക്ക് കുരുമുളകുപൊടിയും ഗരം മസാലയും കൂടി ഇട്ടുകൊടുക്കാം. ബീഫ് വരട്ട് റെഡി.

Read also: ഹോട്ടലിൽ കിട്ടുന്ന രുചിയിൽ ഉള്ള ഫിഷ് ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കാം. ഷെഫിന്റെ ആ രഹസ്യ കൂട്ട് ഇതാണ്!!