Benefits Of Omega 3

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം? എൽ ഡി എൽ കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാം!

Benefits Of Omega 3: ഒമേഗ -3 എന്നത് മിക്കപ്പോഴും ഒരു കൂട്ടം ഫാറ്റി ആസിഡുകളാണ്. ഭക്ഷണത്തിൽ രണ്ട് തരം ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ഉള്ളത്. അതിൽ ആൽഫ-ലിനോലെനിക് ആസിഡ് (എഎൽഎ) ചില സസ്യ എണ്ണകളായ സോയാബീൻ എണ്ണ, കടുകെണ്ണ, ചെറുചന വിത്ത് എണ്ണ, വാൽനട്ട് എണ്ണ എന്നിവയിൽ കാണപ്പെടുന്നുണ്ട്. മുളപ്പിച്ച പയർ, ഇല കാബേജ്, ചീര, സാലഡ് ഇലക്കറികൾ എന്നിവ പോലുള്ള ചില പച്ച ഇലക്കറികളിലും ഇത് കാണാറുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡുകൾ എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉത്കണ്ഠയും വിഷാദ രോഗവും നിയന്ത്രിക്കാൻ നല്ലതാണ്. വിവിധ തരം ക്യാൻസറുകളെ പ്രതിരോധിക്കാനും മികച്ച നാഡി പ്രവർത്തനത്തിനും ഹോർമോൺ പ്രവർത്തനത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ ആവശ്യമാണ്‌.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഒമേഗ 3 ഫാറ്റി അസിഡുകൾ അടങ്ങിയ ഭക്ഷണ പഥാർത്ഥങ്ങൾ ;

അവോക്കാഡോ, ഒലിവ് എണ്ണ, വെളിച്ചെണ്ണ, കൊഴുപ്പുള്ള മത്സ്യം, അസംസ്കൃത നട്ട്സ്, വിത്ത് തുടങ്ങിയവ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയവയാണ്. മുളഞ്ചീര,ചുവന്ന അരി, കടല എന്നിവ മികച്ച വിഭവങ്ങളാണ്. മുട്ട, കൊഴുപ്പ് കുറഞ്ഞ മാംസം, പയർവർഗ്ഗങ്ങൾ എന്നിവയിൽ നിന്നും ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ ലഭിക്കും.

വെള്ളം നന്നായി കുടിക്കുക. ഭക്ഷണത്തിന് പുറമേ കുറച്ച് കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. നല്ല വിശ്രമവും പുനരുജ്ജീവനവും പകരുന്ന വ്യായാമം ചെയ്യുക. 7-8 മണിക്കൂർ ഉറങ്ങണം. വിറ്റാമിൻ ഡി യുടെ അളവ് നില നിർത്തുക.