fea 9 min 2

800 ചാനലുകളും 13 ഒടിടി സേവനങ്ങളും സൗജന്യം, കൂടുതൽ അറിയാം !!

channels and ott services are free: ജിയോ ടിവി പ്ലസിന്റെ ആന്‍ഡ്രോയിഡ് ടിവി, ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ഒഎസ് പതിപ്പുകള്‍ പ്രേക്ഷകർക്കായി പുറത്തിറക്കി. ജിയോ ടിവി ആപ്പിലൂടെ ഇനി കൂടുതല്‍ ഉപകരണങ്ങളില്‍ ചാനലുകള്‍ ആസ്വദിക്കാനാവും.ജിയോടിവി+ ആപ്പ് 10ലധികം ഭാഷകളിലും 20തിലധികം വിഭാഗങ്ങളിലുമുള്ള 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളിലേക്ക് ആക്സസ് നല്‍കുന്നു. ജിയോ എയര്‍ഫൈബര്‍, ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് (എസ്ടിബി) വഴി മാത്രമാണ് ജിയോ ടിവി+ ആപ്പ് മുൻപ് ലഭ്യമായിരിന്നത്. കൂടുതല്‍ ഉപകരണങ്ങളില്‍ ജിയോ ടിവി പ്ലസ് ആപ്പ് ഇപ്പോൾ ലഭ്യമാണ്.ഉപയോഗിക്കാന്‍ എളുപ്പമുള്ള സ്മാര്‍ട്ട് ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്യുവാനും സാധിക്കും.എയര്‍ഫൈബര്‍, ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് ഇല്ലാതെ ടിവി ചാനലുകള്‍ ലഭ്യമാക്കും.

ഒടിടി ആപ്പുകള്‍ ലോഗിന്‍ ചെയ്യുന്നത് പോലെ വളരെ എളുപ്പത്തിൽ ലോഗിന്‍ ചെയ്ത് ഇത് ഉപയോഗിക്കാം. ഒരിക്കല്‍ മാത്രം സൈന്‍ ഇന്‍ ചെയ്ത് മുഴുവന്‍ ജിയോടിവി+ ഉള്ളടക്കത്തിൻ്റെ കാറ്റലോഗും ആക്സസ് ചെയ്യാവുന്നതാണ്. എന്റര്‍ടെയ്ന്‍മെന്റ്,വാര്‍ത്താ, സ്പോർട്സ് തുടങ്ങി എല്ലാ താരവും ഇതിൽ ലഭ്യമാക്കുന്നു.കൂടാതെ നിരവധി മ്യൂസിക് ചാനലുകളും ഉൾപ്പെടുന്നു.കുട്ടികള്‍ക്കായി പോഗോ, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, നിക്ക് ജൂനിയര്‍, ഡിസ്‌ക്കവറി കിഡ്‌സ് തുടങ്ങിയ നിരവധി ചാനലുകളുണ്ട്.ജിയോ സിനിമ പ്രീമിയം, ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, സന്‍നെക്‌സ്റ്റ്, ഹോയ്‌ചോയ്, ഡിസ്‌ക്കവറി പ്ലസ്, ലയന്‍സ്‌ഗെയ്റ്റ് പ്ലേ, ഫാന്‍കോഡ്, ഇ ടി വി വിന്‍, ഷേമാരൂമീ, ഇറോസ് നൗ, ആള്‍ട്ട്ബാലാജി തുടങ്ങി നിരവധി ഓട്ടീറ്റുകൾ ഇതിൽ ലഭ്യമാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 1 min 6

13ഓളം ഒടിടി ആപ്പുകൾ ആണ് ഇതിൽ ലഭ്യമാക്കുന്നത് .ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സോണി ലിവ്, ജിയോ സിനിമ പ്രീമിയം, സീ5, ഫാന്‍കോഡ് പോലുള്ള ഒടിടി ആപ്പുകളിലെ ഉള്ളടക്കങ്ങളും ജിയോ ടിവി പ്ലസില്‍ ലഭ്യമാണ്. ഗൂഗിള്‍പപ്ലേ സ്റ്റോറിലുടെയാണ് ആപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടത്. എല്ലാ ഉപഭോക്താക്കൾക്കും ഇത്ലഭ്യമാകുകയില്ല. ജിയോ എയര്‍ ഫൈബറിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും 599 രൂപ, 899 രൂപ പ്ലാനുകളോ അതിലും ഉയര്‍ന്ന നിരക്കിലുള്ള പ്ലാനുകളോ ഉപയോഗിക്കുന്ന ജിയോ ഫൈബര്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ആണ് ഇത് ഉപയോഗിക്കാനാവുക.

channels and ott services are free

കൂടാതെ 999 രൂപയോ അതില്‍ കൂടിയ നിരക്കിലോ ഉള്ള ജിയോ ഫൈബര്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ജിയോ ടിവി പ്ലസ് ഉപയോഗിക്കാൻ സാധിക്കും. ആന്‍ഡ്രോയിഡ് അല്ലാത്ത സാംസങ് ടിവികളില്‍ ജിയോ ടിവി പ്ലസ് ആപ്പ് ലഭിക്കില്ല. സാംസങ് ഒഎസില്‍ ആപ്പ് ലഭ്യമല്ല. അത്തരം ടിവി ഉപയോഗിക്കുന്നവര്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സിന്റെ സഹായത്തോടെ മാത്രമേ ജിയോ ടിവി + ഉപയോകിക്കാൻ കഴിയുന്നത്.ഭാഷ, വിഭാഗം അല്ലെങ്കിൽ ചാനൽ നമ്പർ ഉപയോഗിച്ച് എളുപ്പത്തിൽ ചാനലുകൾ കണ്ടെത്താനുള്ള സ്മാർട്ട് ഫിൽട്ടർ ഓപ്ഷനുകളും ഇതിൽ ഉണ്ട്.മുമ്പ് സംപ്രേഷണം ചെയ്ത ഷോകൾ വീണ്ടും കാണാൻ സഹായിക്കുന്ന ക്യാച്ച്-അപ്പ് ടിവി ഓപ്ഷനുകളും ഉണ്ട്.

Read also: ഒരു വർഷത്തിൽ 30- 46% നേട്ടം കൂടെ പോരും; 30 ഓളം വിദഗ്ധരുടെ പിന്തുണ നേടിയ താരങ്ങള്‍..!