Delhi High Court asks Rakshit Shetty to pay compensation

രക്ഷിത് ഷെട്ടിയുടെ ബാച്ച്ലർ പാർട്ടിയിൽ പാട്ടിന്റെ ഉപയോഗം; നഷ്ടപരിഹാരത്തിന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി..!

Delhi High Court asks Rakshit Shetty to pay compensation: പകർപ്പവകാശ കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയ്ക് പിഴ നഷ്ടപരിഹാരം വിധിച്ച് ഡൽഹി ഹൈകോടതി. പകര്‍പ്പവകാശ ലംഘനത്തിനുള്ള നഷ്ടപരിഹാര തുകയായി 20 ലക്ഷം രൂപ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഇപ്പോള്‍ രക്ഷിത് ഷെട്ടിയോടും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് പരംവാ സ്റ്റുഡിയോയോടും ആവശ്യപ്പെട്ടു.

ബാച്ച്ലർ പാർട്ടി എന്ന രക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രത്തിനായി എംആര്‍ടി മ്യൂസിക്കിന് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നതാണ് താരത്തിനു എതിരെയുള്ള കേസ്. ന്യായ എല്ലിഡെ’ (1982), ‘ഗാലി മാതു’ (1981) എന്നീ ചിത്രങ്ങളിലെ എം ആർടി മ്യൂസിക്കിന്റെ ഗാനങ്ങള്‍ രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ ബാനറായ പരംവാ സ്റ്റുഡിയോയും അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ എം ആർടി മ്യൂസിക് പങ്കാളികളിൽ ഒരാളായ നവീൻ കുമാർ പരാതിപ്പെട്ടിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Delhi High Court asks Rakshit Shetty to pay compensation

പുതിയ ചിത്രത്തിലും എംആർടി മ്യൂസിക്കിനെ സമീപിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല.2024 ജനുവരി 26 ന് പടം തിയറ്ററിൽ പ്രദർശനമാരംഭിച്ചു. ശേഷം ഒടിടി പ്ലാറ്റ്ഫോം ആമസോണിൽ പ്രദർശിപ്പിച്ച ചിത്രം കണ്ടതിനെ തുടർന്ന് ബാച്ച്ലർ പാർട്ടിയിൽ പാട്ടിന്റെ ഉപയോഗം നവീൻ തിരിച്ചറിയുകയും തുടർന്ന് കോടതിയെ സമീപിച്ചു. പരാതിക്കെതിരെ,ജൂലൈ 15 ന് രക്ഷിത് ഷെട്ടിയും പരം സ്റ്റുഡിയോയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ജൂലൈ 15 ന് ഒരു തുറന്ന കത്ത് പോസ്റ്റ് ചെയ്തിരുന്നു.

ബാച്ചിലര്‍ പാര്‍ട്ടിയില്‍ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സംഗീത ശകലം ഉപയോഗിക്കാന്‍ എംആര്‍ടി മ്യൂസിക് യുക്തിരഹിതമായ തുക ആവശ്യപ്പെട്ടെന്ന് രക്ഷിത് വ്യക്തമാക്കി. എങ്കിലും കോടതിയില്‍ ഹാജരാകാത്തതിനാല്‍ രക്ഷിത് ഷെട്ടിക്കും പരംവ സ്റ്റുഡിയോയ്ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു . പ്രസ്തുത സോഷ്യല്‍ മീഡിയ പോസ്റ്റ് ഉടന്‍ പിന്‍വലിക്കാനും നടനോട് കോടതി നിര്‍ദേശിച്ചു. ആഗസ്ത് 12-ന് നടന്ന വാദത്തില്‍, മുന്‍കൂര്‍ അവകാശം നേടാതെ ഗാനങ്ങളുടെ രണ്ട് ട്രാക്കുകള്‍ ഉപയോഗിച്ചതിന്, രക്ഷിത് ഷെട്ടി എംആര്‍ടി മ്യൂസിക്കിന് 20 ലക്ഷം രൂപ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.