fea 4 min 1

സ്വർണവില ഉയരുന്നു, വിവാഹ സീസണിലെ റെക്കോർഡ് വില വർധന !!

gold price goes high: സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്ന സന്ദർഭമാണ് നിലനിൽക്കുന്നത്. കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന് ശേഷം സ്വർണ്ണവില കുറഞ്ഞുവെങ്കിലും വീണ്ടും വർദ്ധിക്കുന്ന സാഹചര്യമാണ്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 6710 രൂപയായിരിക്കുകയാണ്. ഇന്നലെ 6660 രൂപയായിരുന്നു ഗ്രാമിന് വില.

8 ഗ്രാം സ്വർണത്തിന് 53280 രൂപയായിരുന്നു ഇന്നലെ വിലയെങ്കിൽ ഇന്ന് 400 രൂപ വർദ്ധിച്ച് 53680 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും കൂടി ചേരുമ്പോൾ സ്വർണാഭരണ വില ഇതിലും ഉയർന്ന നിരക്കായിരിക്കും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

gold price goes high

സ്വർണ്ണവില ഉയരുന്നതിനനുസരിച്ച് വെള്ളി വിലയും ഉയർന്നിരുന്നു.എന്നാൽ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. വിവാഹസീസണിലെ ഈ സ്വർണ വില ഉപയോക്താക്കൾക്ക് തിരിച്ചടിയായി മാറുകയാണ്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തെ തുടർന്നാണ് കേരളത്തിലെ ഈ സ്വർണ്ണവിലയിലെ മാറ്റങ്ങൾ.

Read also: രാജ്യത്തെ ആദ്യത്തെ എഐ ഫാഷന്‍ അംബാസിഡറായി ശീമാട്ടിയുടെ ഇഷ രവി..!