fea 3 min 2

കടയിലേക്ക് പോകണ്ട, ഇനി ബർഗർ വീട്ടിലും ഉണ്ടാക്കാം, കിടിലൻ ടേസ്റ്റ് ആണ് !!

homemade burger recipe: കുട്ടികൾ മുതൽ മുതിർന്നവർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ബർഗർ . ഇത് വീട്ടിൽ തന്നെ ഉണ്ടാക്കുമ്പോൾ വളരെ ഹെൽത്തിയായി നമുക്ക് ചെയ്തെടുക്കാൻ സാധിക്കും.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ – 300 ഗ്രാം
  • സവാള – 1/2 കഷ്ണം
  • വെളുത്തുള്ളി – 2 എണ്ണം
  • വറ്റൽ മുളക് – 4 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • സോയ സോസ് – 1 ടീ സ്പൂൺ
  • മുട്ട – 1 എണ്ണം
  • ബ്രെഡ് – 4 എണ്ണം
  • മൈദ പൊടി – 2 ടേബിൾ സ്പൂൺ
  • തക്കാളി
  • മയോണൈസ് – 1/2 കപ്പ്
  • ടൊമാറ്റോ സോസ് – 1/4 കപ്പ്
  • ഇടിച്ച മുളക്
  • മുളക് പൊടി – 1/4 ടീ സ്പൂൺ
  • ഒറിഗാനോ
  • ചീസ്

ഒരു മിക്സിയുടെ ജാറിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് എല്ലില്ലാതെ ഇട്ടുകൊടുത്ത് അടിച്ചെടുക്കുക. വളരെ പേസ്റ്റ് രൂപത്തിൽ ആകാതെ ശ്രദ്ധിക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി വീണ്ടും അതേ മിക്സി ജാറിലേക്ക് സവാള, വറ്റൽ മുളക്, വെളുത്തുള്ളി, മുട്ടയുടെ പകുതി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇനി ഇവയെല്ലാം യോജിപ്പിക്കുക. കുറച്ച് ബ്രെഡ് എടുത്ത് മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടിച്ചെടുക്കുക.

പിന്നീട് ഇത് ചിക്കനിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്ത് കുഴച്ചെടുക്കുക . ഇനി ചിക്കന്റെ മിക്സിൽ നിന്ന് കുറച്ച് എടുത്ത് ഒരു ബോൾ ആക്കി കയ്യിൽ തന്നെ വച്ച് പരത്തി ബർഗർ പാറ്റി രൂപത്തിലാക്കുക . ഉണ്ടാക്കി വെച്ചിരിക്കുന്ന ബർഗർ പാറ്റി ഓരോന്നിടത്ത് മുട്ടയിലും അതുപോലെ ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുക. ബർഗർ സോസ് ഉണ്ടാകാനായി മയോണൈസിൽ ടൊമാറ്റോ സോസും, ഇടിച്ച മുളകും, മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഒറിഗാനാവും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.

homemade burger recipe

ബർഗർ സെറ്റ് ചെയ്യാനായി നമുക്ക് ആദ്യം ബർഗർ ബൺ പാനിൽ ഇട്ട് ഒന്ന് ചൂടാക്കി എടുക്കാം. ഇനി ബണ്ണിന്റെ ഒരു സൈഡിലേക് ബർഗർ സോസ് തേച്ചുകൊടുക്കുക. അതിനു മുകളിലേക്ക് വട്ടത്തിൽ അരിഞ്ഞ സവാളയും തക്കാളിയും വെച്ചുകൊടുക്കുക. അതിനുമുകളിൽ ലെറ്റുസ് വെക്കുക. ഇനി ഒരു പാനിൽ പാറ്റി വെച്ച് അതിന് മുകളിൽ ഒരു ചീസ് വെച്ച് അടച്ചു വെക്കുക. 3 മിനിറ്റ് ആവുമ്പോഴേക്കും ചീസ് മേൽറ്റ് ആവും. ശേഷം പാറ്റി ബർഗറിൽ വെച്ച് കൊടുക്കുക. ഇനി ബർഗറിന്റെ മറ്റേ പകുതിയിൽ നമുക്ക് ബർഗർ സോസ് തേച്ച് ഇതിന് മുകളിലായി വച്ചുകൊടുക്കാം.

Read also: വളരെ സിമ്പിൾ ആയ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും !!