Maria Branyas Passed Away At The Age Of 117

ലോകത്തിലെ ഏറ്റവും പ്രായമായ മുത്തശ്ശി ഇനി ഓർമ്മ; മരിയ ബ്രന്യാസ് വിട പറഞ്ഞത് 117- ാം വയസിൽ.!

Maria Branyas Passed Away At The Age Of 117: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യ​ക്തി എന്ന പദം അലങ്കരിച്ചിരുന്ന മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ വി​ട​പ​റ​ഞ്ഞു. 117 ആയിരുന്നു വ​യ​സ് . ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ചാണ് മ​രി​യ അറിയപ്പെട്ടിരുന്നത്. സ്‌​പെ​യി​നി​ലെ ക​റ്റാ​ല​ൻ പ​ട്ട​ണ​മാ​യ ഒ​ലോ​ട്ടി​ലെ ഒ​രു ന​ഴ്‌​സി​ങ് ഹോ​മി​ലാ​ണ് മരിയ ക​ഴി​ഞ്ഞത് .

ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ൾ, സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര​യു​ദ്ധം, മ​ഹാ​മാ​രി​ക​ളാ​യ സ്പാ​നി​ഷ് പ​ക​ർ​ച്ച​പ്പ​നി​ കോ​വി​ഡ് എന്നിങ്ങനെയുള്ളവ അതിജീവിച്ചാണ് അവർ തന്റെ നീണ്ട ജീവിതകാലം തുടർന്നത്. എന്നാൽ ലോകംമുഴുവൻ ആശങ്ക പടർത്തിയ കോവിഡ് മഹാമാരിയെ പ്രതിരോധിച്ചതാണ് ഏവരെയും ഞെട്ടിച്ചത്. മരിയക്ക് കോ​വി​ഡ് ഭേ​ദ​മാ​കുമ്പോൾ വയസ് 113 ആയിരുന്നു. 1907 മാ​ർ​ച്ച് നാ​ലി​നാ​ണ് മ​രി​യ യു.​എ​സി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ ജ​നി​ച്ച​ത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Maria Branyas Passed Away At The Age Of 117

യു.​എ​സി​ലെ സ്പാ​നി​ഷ് കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​ളാ​ണ് ഇവർ . ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ കു​റ​ച്ചു​കാ​ലം ക​ഴി​ഞ്ഞ​ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം സ്​​പെ​യി​നി​ലേ​ക്ക് തി​രി​ച്ചു​പോ​യി. സൂ​പ്പ​ർ കാ​റ്റ​ല​ൻ മു​ത്ത​ശ്ശി എ​ന്നാ​ണ് സമൂഹ മാധ്യമമായ എ​ക്സിൽ അ​വ​ർ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് അ​റ്റ്ലാ​ൻ​റി​ക് സ​മു​ദ്രം ക​ട​ന്ന​തി​ന്റെ ഓ​ർ​മ​ക​ൾ മരിയ നേരത്തെ പങ്കുവച്ചിരുന്നു.

ഫ്ര​ഞ്ച് ക​ന്യാ​സ്ത്രീ ലു​സൈ​ൽ റാ​ൻ​ഡ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച​തോ​ടെ​യാ​ണ് 110 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ മ​രി​യ ഒ​ന്നാ​മ​തെ​ത്തി​യ​ത്. മരിയയുടെ മരണത്തോടെ 116 വ​യ​സ്സു​ള്ള ജ​പ്പാ​നി​ലെ തോ​മി​കോ ഇ​തൂ​ക​യാ​ണ് ഇ​നി പ​ട്ടി​ക​യി​ൽ ഒ​ന്നാ​​മ​​തുള്ളത് .