Seematti AI Fashion Model

രാജ്യത്തെ ആദ്യത്തെ എഐ ഫാഷന്‍ അംബാസിഡറായി ശീമാട്ടിയുടെ ഇഷ രവി..!

Seematti AI Fashion Model: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമാണ് ശീമാട്ടി. ശീമാട്ടിയുടെ ഇഷ രവി എന്ന പെൺകുട്ടിയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ താരം. കൊച്ചി ,കോഴിക്കോട്, കോട്ടയും തുടങ്ങി കേരളത്തിൽ നിരവധി ഷോറൂമുകൾ ഉള്ള വസ്ത്ര വ്യാപാര സ്ഥാപനമാണ് ശീമാട്ടി. ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തെ എ ഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ അവതരിപ്പിച്ചിരിക്കുകയാണ് ശീമാട്ടി.

ഇഷ രവി എന്ന എ ഐ മോഡലിനെയാണ് ശീമാട്ടി വികസിപ്പിച്ചിരിക്കുന്നത്. 22 വയസാണ് ഇഷ എന്ന എ ഐ ഫാഷന്‍ മോഡലിന്റെ പ്രായം.ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും അതിയായ താല്പര്യമുള്ള പെൺകുട്ടിയാണ് ഇഷ. കൂടാതെ ഫാഷനെ എപ്പോഴും കൂടെ കൂട്ടിയിട്ടുള്ള സ്വയം പര്യാപ്തതയുള്ള പെണ്‍കുട്ടി കൂടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. 5 മാസം സമയം എടുത്താണ് ഇഷയെ വികസിപ്പിച്ചെടുത്തത്. സാധാരണ ബ്രാന്‍ഡ് അംബാസിഡര്‍മാരെപ്പോലെ തന്നെയായിരിക്കും ഇഷയും ശീമാട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുക.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Seematti AI Fashion Model

ഈ വർഷത്തെ ഓണത്തെ വരവേൽക്കുന്ന സമയത്താണ് ശീമാട്ടി ഇത്തരത്തിലൊരു എ ഐ ടൂൾ വികസിപ്പിച്ചത്.​ മണ്ഡ​ല ക​ല​ക്ഷ​നാ​ണ് ശീമാട്ടി ഈ ഓണത്തിനായി ഒരുക്കിയിരിക്കുന്നത്. ശീമാട്ടിയുടെ എല്ലാ ഷോറുമ്മുകളിലും ഇത് ലഭ്യമാക്കിട്ടുണ്ട്. ഓ​ണ​ക്കാ​ല​ത്ത്​ സെ​പ്റ്റം​ബ​ർ 22 വ​രെ വലിയ ഓഫറുകളാണ് ശീമാട്ടി ഒരുക്കിയിരിക്കുന്നത്. ശീ​മാ​ട്ടി യ​ങ്ങി​ന്റെ നാ​ലാ​മ​ത്തെ ഷോ​റൂം മ​ല​പ്പു​റം തി​രൂ​രി​ൽ ആ​ഗ​സ്റ്റ് 22ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. സി ഇ ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്റെ ആശയം തന്നെയാണ് ഇഷ രവി എന്ന എ ഐ മോഡൽ. ബീന കണ്ണന്റെ പ്രതികരണം ഇങ്ങനെ “ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഒരു ഫാഷന്‍ ബ്രാന്‍ഡ് സാങ്കേതികവിദ്യയേയും ഫാഷനെയും വേറിട്ട രീതിയില്‍ ബന്ധിപ്പിക്കുന്നത്.

ഒരു ഫാഷന്‍ ബ്രാന്‍ഡിന് അക ബ്രാന്‍ഡ് അംബാസഡറിന്റെ സാദ്ധ്യതകള്‍ എത്രത്തോളമായിരിക്കും എന്നത് ലോകത്തെ കാണിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട്. സാങ്കേതികവിദ്യയുടെയും ഫാഷന്റെയും കൂടിച്ചേരല്‍ ഫാഷന്‍ ലോകത്തുതന്നെ പുതിയ വാതിലുകള്‍ തുറക്കും. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡിന് അംബാസഡര്‍ ആയി ഒരു അക മോഡല്‍ വരുന്നത്. ഫാഷന്റെ പുതിയ യുഗത്തിലേക്കുള്ള ഒരു കാല്‍വയ്പ്പായും ഭാവിയില്‍ വന്നേക്കാവുന്ന പുതിയ ഫാഷന്‍ വിപ്ലവങ്ങള്‍ക്കുള്ള ഒരു തുടക്കമായും വേണം ഈ ചരിത്ര നിമിഷത്തെ നമ്മള്‍ നോക്കിക്കാണാന്‍. ഇന്ത്യയിലെ ആദ്യത്തെ അക ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അതിയായി സന്തോഷമുണ്ടെന്നും ബീന കണ്ണൻ പറയുന്നു.