fea 22 min 1

വീട്ടിലെ സാദാ പുട്ട് കഴിച് മടുത്തോ? എങ്കിൽ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു. അടിപൊളി ടേസ്റ്റ് ആണ്!!

variety style puttu recipe: ഇനി മുതൽ പുട്ട് ഉണ്ടാകുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കു. ഈ പുട്ടിനു കറിയുടെ ആവശ്യം വരുന്നില്ല. മസാല പുട്ട് കുട്ടികൾക്കും ഇഷ്ടമാവും.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • പുട്ട് പൊടി – 1. 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 2 എണ്ണം
  • വെളിച്ചെണ്ണ
  • കടുക്
  • വെളുത്തുള്ളി ചതച്ചത്
  • വേപ്പില
  • ഇടിച്ച മുളക്
  • കായ പൊടി
  • തേങ്ങ ചിരകിയത് – 3 സ്പൂൺ

ഒരു ബൗളിലേക്ക് പുട്ടു പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം ഒഴിച്ചു കൊടുത്തു നന്നായി നനച് എടുക്കുക. നനച്ച പുട്ടു പൊടി കുറച്ചു നേരം അടച്ചു വെക്കുക. മസാല ഉണ്ടാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള വെളുത്തുള്ളി ചതച്ചത് വേപ്പില ചെറുതായി അരിഞ്ഞത് എന്നിവ ഇട്ട് നന്നായി വഴറ്റുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു കൊടുക്കുക.

സവാളയൊക്കെ നന്നായി വഴറ്റിക്കഴിഞ്ഞാൽ ഇതിലേക്ക് നമുക്ക് ഇടിച്ച മുളക് കായ പൊടി എന്നിവ ചേർത്ത് കൊടുക്കാം. അവസാനം തേങ്ങ ചിരകിയത് കൂടി ചേർത്തു കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നമുക്ക് തീ ഓഫ് ആക്കാവുന്നതാണ് . മസാല നന്നായി ചൂടാറിയ ശേഷം പുട്ടു പൊടിയിലേക്ക് ഇട്ടു കൊടുത്ത് നന്നായി ഇളക്കി എടുക്കാം.

variety style puttu recipe

ഇനിയൊരു പുട്ടു കുറ്റി എടുത്ത് അതിലേക്ക് ആദ്യ തട്ടിൽ കുറച്ച് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക. അതിനു മുകളിലേക്കായി പുട്ടു പൊടി ഇട്ടു കൊടുക്കുക വീണ്ടും തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക പുട്ടുപൊടി ഇട്ട് കൊടുക്കുക അങ്ങനെ നിങ്ങൾക്ക് ആവശ്യമുള്ളത്ര ലേയർ ഉണ്ടാക്കിയെടുക്കുക. ഇനി അടുപ്പിൽ പുട്ടിന്റെ ചെമ്പിൽ വെള്ളം വച്ചു തിളക്കുമ്പോൾ അതിനു മുകളിലേക്കായി പുട്ടുകുറ്റി വച്ചുകൊടുത്ത് ആവി കേറ്റിയെടുക്കുക.

Read also: ബ്രേക്ക്ഫാസ്റ്റിനായി ഒരു കിടിലൻ ദോശയുടെയും വെജിറ്റബിൾ കറിയുടെയും റെസിപ്പി നോക്കിയാലോ, പെട്ടന്ന് ഉണ്ടാക്കാം നല്ല രുചിയാണ്!!