fea 10 min 2

വിജയുടെ തമിഴക വെട്രി കഴകത്തിന്റെ പതാക നാളെ പുറത്തിറക്കും !!

vijay’s party flag will release tomorrow: തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30നാണ് ചടങ്ങ്. വിജയ് തന്നെയാണ് ചടങ്ങിൽ പതാക ഉയര്‍ത്തുക .ചടങ്ങിൽ തമിഴ്‍നാടിന് പുറമെ കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുളള പാർട്ടി പ്രതിനിധികളും പങ്കെടുക്കും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനുള്ള പദ്ധതിയും നടന്നുവരുന്നുണ്ട് . മഞ്ഞ നിറമായിരിക്കും പതാകയുയുടെയും അനുബന്ധ പ്രചാരണ സാമഗ്രികളുടെയും എന്നാണ് സൂചന. കൊടിക്ക് പുറമെ പാർട്ടിയുടെ […]

vijay’s party flag will release tomorrow: തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30നാണ് ചടങ്ങ്. വിജയ് തന്നെയാണ് ചടങ്ങിൽ പതാക ഉയര്‍ത്തുക .
ചടങ്ങിൽ തമിഴ്‍നാടിന് പുറമെ കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുളള പാർട്ടി പ്രതിനിധികളും പങ്കെടുക്കും.

തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനുള്ള പദ്ധതിയും നടന്നുവരുന്നുണ്ട് . മഞ്ഞ നിറമായിരിക്കും പതാകയുയുടെയും അനുബന്ധ പ്രചാരണ സാമഗ്രികളുടെയും എന്നാണ് സൂചന. കൊടിക്ക് പുറമെ പാർട്ടിയുടെ ഔദ്യോഗിക ഗാനവും നാളെ പുറത്തിറക്കും. വി വിവേകിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ എസ് തമൻ ആണ്.

whatsapp icon
Kerala Prime News അംഗമാവാൻ

അതെ സമയം തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അണിയറ പ്രവർത്തകർ ചെയ്യുന്നുണ്ട്. വിജയുടെ വരാനിരിക്കുന്ന സിനിമ ഗോട്ട് ന്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലാണ് സമ്മേളനനഗരി നിശ്ചയിച്ചിരിക്കുന്നത്.

vijay’s party flag will release tomorrow

സമ്മേളനത്തിൽവച്ചു വിജയ് തന്റെ പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിക്കുകയും ആദ്യ രാഷ്ട്രീയ പ്രസംഗവും നടത്തുമെന്നും സൂചനയുണ്ട്. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അരങ്ങേറ്റം കുറിക്കും. നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു . കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്.

Read also: അതെല്ലാം ഉപയോഗ ശൂന്യമാണെന്നാണ് തോന്നുന്നത്: ചർച്ചയാക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശനവുമായി നടി തനുശ്രീ ദത്ത..!

Leave a Comment

Your email address will not be published. Required fields are marked *