fea 12 min 1

വിനേഷ് ഫോഗട്ട് പരസ്യപ്രതിഫലം ഉയര്‍ത്തി; 25 ലക്ഷത്തിൽ നിന്ന് കോടികളിലേക്ക് !!

vinesh phogat raise her remuneration: പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേടാനായില്ലെങ്കിലും പരസ്യപ്രതിഫലം വർധിപ്പിച്ച് ഗുസ്‌തിതാരം വിനേഷ് ഫോഗട്ട്. ഒളിമ്പിക്സിന് മുമ്പ് തന്നെ വാങ്ങുന്നതിനേക്കാൾ നാലിരട്ടിയോളം കപ്രതിഫലമാണ് വിനേഷ് ഇപ്പോൾ വാങ്ങുന്നതെന്നാണ് എക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ടിൽ. പാരീസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കൾ ആയിരിക്കുന്ന നീരജ് ചോപ്രയും മനു ഭാക്കറും അവരുടെ പരസ്യപ്രതിഫലവും ഉയർത്തിയിട്ടുണ്ട്.

പാരീസ് ഒളിമ്പിക്‌സിന് ശേഷം വിനേഷിന്റെ ബ്രാൻഡ് വാല്യു ഉയർന്നിട്ടുണ്ട്. ഒളിമ്പിക്സിന് മുമ്പ് ഓരോ എൻഡോഴ്സസ്മെന്റ് ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്. ഇപ്പോൾ 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയായി ഉയർന്നതായാണ് റിപ്പോർട്ടുകൾ. പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടാനായില്ലെങ്കിലും വിനേഷ് ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ടത് രാജ്യത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. ചർച്ചകൾക്കും വഴിമരുന്നിട്ടു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in min 1

ഒളിമ്പിക്സ് ഗുസ്‌തിയിൽ വനിതകളുടെ 50കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് താരം അയോഗ്യയാക്കപ്പെട്ടത്. വെള്ളി മെഡലിനായി തന്നെ കായിക തർക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെ വിനേഷ് മെഡലില്ലാതെ മടങ്ങേണ്ടി വന്നു നാട്ടിലേക്ക്.

vinesh phogat raise her remuneration

പാരീസിൽ നിന്ന് രണ്ട് മെഡലുകൾ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ ബ്രാൻഡ് വാല്യു വൻ തോതിലും ഉയർന്നതായാണ് റിപ്പോർട്ടുകൾ. തമ്പ്‌സ്അപ്പുമായി 1.5 കോടി രൂപയുടെ ഡീലാണ് നടത്തിയത്. ഒളിമ്പിക്സ‌ിന് മുമ്പ് 25 ലക്ഷമാണ് മനു പ്രതിഫലമായി വാങ്ങിയിരുന്നത്. ഒളിമ്പിക്‌സിൽ സ്വർണനേട്ടം ആവർത്തിക്കാനായില്ലെങ്കിലും ജാവലിൻ താരം നീരജ് ചോപ്രയുടെ ബ്രാൻഡ് വാല്യുവും കുത്തനെ ഉയർന്നിട്ടുണ്ട്.

Read also: ലോകത്തിലെ ഏറ്റവും പ്രായമായ മുത്തശ്ശി ഇനി ഓർമ്മ; മരിയ ബ്രന്യാസ് വിട പറഞ്ഞത് 117- ാം വയസിൽ.!