4th Onam 2024 Updates

കലണ്ടറിൽ നാലാം ഓണം കന്നി മാസത്തിൽ; ഇത്തവണ നാലാം ഓണം ഇല്ല… കാരണം ഇതാണ്..!

4th Onam 2024 Updates: നാലാം ഓണം നക്കിയും തുടച്ചും” എന്നൊരു ചൊല്ലുണ്ട്. മൂന്ന് നാളിലെ ഓണാഘോഷത്തിന്റെ ഭക്ഷണത്തിന്റെ ബാക്കിയെല്ലാം ചേർത്ത് അവസാനത്തെ ഒരു പിടിത്തമുണ്ട്. അതാണ് നക്കലും തുടയ്ക്കലും. പക്ഷെ ഇത്തവണതേ നാലാം ഓണം ഇങ്ങനെ നക്കിയും തുടച്ചും പോയാൽ കഴിയുമോ എന്നാണ് . എന്തെന്നവെച്ചാൽ കലണ്ടറിൽ നാലാം ഓണത്തെ കാണുക കന്നി മാസത്തിലാണ്. ചിങ്ങത്തിലല്ലാതെ ഓണമോ?!!

ഉത്രാട ദിനത്തിൽ തുടങ്ങുന്ന ഒന്നാം ഓണം, തിരുവോണത്തിലെ രണ്ടാം ഓണം, അവിട്ടത്തിൻ്റെ മൂന്നാം ഓണം, ചതയത്തിലെ നാലാം ഓണം എന്നിങ്ങനെ തുടങ്ങുകയാണ് ഓണo. ഇത്തവണ പക്ഷെ ചിങ്ങമാസത്തിൽ നാലാം ഓണം ഉണ്ടാകില്ല. അവിട്ടനാളിനു ശേഷം വരുന്ന ചതയം കന്നി മാസം ഒന്നാം തിയ്യതിയാണ് വരുന്നത്. അഥവാ നാലാം ഓണം ആഘോഷിച്ചാലും അത് കന്നി മാസത്തിലായിരിക്കും, ചിങ്ങത്തിലായിരിക്കില്ല എന്ന് ചുരുക്കം. ചിങ്ങമാസതിൽ ആരംഭിക്കുന്ന അത്തം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയദിനതിലാണ് അവസാനിക്കുന്നത്. ഇത്തവണയും അതിൽ മാറ്റമുണ്ടാകാൻ സാധ്യതയൊന്നുമില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

4th Onam 2024 Updates

ചിങ്ങ മാസത്തിലായിരിക്കില്ല ചതയദിനാഘോഷം എന്നുമാത്രം.നാലാം ഓണത്തെ കലാശക്കൊട്ടായി കാണുന്നവരുമുണ്ട്. നാലാം ഓണം പൊടിപൂരമെന്നാണ് പഴയ കാലത്തുള്ളവർ പറയാറ്. കലാശ ഓണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരത്തിലാണ് ആഘോഷിക്കാറുള്ളത്. ചെറിയചെറിയ വ്യത്യാസങ്ങൾ പ്രാദേശികമായി ഉണ്ടാകാറുണ്ട്. തെക്കൻ പ്രദേശങ്ങളിലായി ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവുo നാലാം ഓണം കൂടിക്കുഴഞ്ഞ് കിടക്കുന്നത് ഇതിൽ കാണാൻ സാധിക്കും. നാലാം ഓണം എന്നാൽ ചതയദിനമെന്നും, ചതയദിനം എന്നാൽ നാലാം ഓണമെന്നും തെക്കൻ ജില്ലകളിലുള്ളവർ കണക്കാക്കുന്നു. അങ്ങ് വടക്കൻ ജില്ലകളിലും ചതയദിനവും നാലാം ഓണവും തമ്മിൽ ഈ കുഴപ്പമില്ല.

ഓണാഘോഷം ചതയത്തോടെ അവസാനിക്കുന്നില്ല ഇക്കാലത്ത് എന്ന പ്രത്യേകതയുമുണ്ട്. പ്രത്യേകിച്ച് പ്രവാസികൾക്ക്. മാസങ്ങളോളം നീളുന്ന ആഘോഷമാണ് അവർക്ക്. ആറന്മുള ഉത്രട്ടാതി വള്ളംകളിയോടെയാണ് പത്തനംതിട്ടക്കാർക്ക് ഓണാഘോഷം അവസാനിക്കുക. ഇങ്ങനെ ഓരോ പ്രദേശത്തിനും ഓരോ തരത്തിലാണ് ആഘോഷങ്ങൾ. ചതയം ദിനം ഉച്ച തിരിഞ്ഞാണ് പുലി കളിയും മറ്റും അരങ്ങേറുക. തൃശ്ശൂരിൽ ഇതൊരു കെങ്കേമമായ ആഘോഷമാണ്. വയർ വീർപ്പിച്ച് നടക്കുന്ന പുലി കളിക്കാരെയും തൃശ്ശൂരുകാരെയും ഇവിടെ കാണാൻ സാധിക്കും. അത്രയേറെ ആ നാടിന്റെ ആത്മാവിന്റെ ഭാഗമാണ് പുലികളി. ചതയ ദിനത്തിലാണ് ബന്ധുക്കൾ പരസ്പരം വിരുന്നു പോകുക .