fea 14 min 1

പ്രഭാസിനെ വിമർശിച്ച അർഷാദ് വാർസിക്കെതിരെ പ്രതികരിച്ച് നടന്‍ നാനി!!

actor nani speaks against arshad: കൽക്കി 2898 എഡിയിലെ പ്രഭാസിൻ്റെ അഭിനയത്തെകുറിച്ച് അർഷാദ് വാർസി ജോക്കര്‍ പരാമര്‍ശം നടത്തിയിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു . ഇപ്പോഴിതാ അർഷാദിൻ്റെ അഭിപ്രായങ്ങളെ വിമർശിച്ചിരിക്കുകയാണ് നടൻ നാനി. അര്‍ഷാദിന്‍റെ പരാമർശങ്ങൾക്ക് ഒരു പ്രാധാന്യവും നൽകേണ്ടതില്ലെന്നാണ് നാനി പറയുന്നത്. തൻ്റെ ഏറ്റവും പുതിയ ചിത്രമായ സരിപോദാശനിവാരത്തിൻ്റെ വാർത്താ സമ്മേളനത്തിനിടെയാണ് അർഷാദിൻ്റെ അഭിപ്രായങ്ങളെക്കുറിച്ച് നാനിയോട് ചോദ്യം ഉയര്‍ന്നത് .

ഇതോടെയാണ് നാനി പ്രതികരിച്ചു രംഗത്തുവന്നത് . ഈ അഭിപ്രായങ്ങൾ കാരണം അർഷാദിന് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ പബ്ലിസിറ്റി ലഭിച്ചുവെന്നാണ് നാനി പറഞ്ഞത്. അതേസമയം അർഷാദിൻ്റെ അഭിപ്രായത്തെക്കുറിച്ച് തെലുങ്ക് നടന്‍ സുധീർ ബാബുവും സംസാരിച്ചിരുന്നു. കലാപരമായി വിമർശിക്കുന്നത് ശരിയാണ് എന്നാൽ മോശമായി സംസാരിക്കുന്നത് ഒരിക്കലും ശരിയല്ല. അർഷാദ് വാർസിയിൽ നിന്നുമുണ്ടായ പ്രൊഫഷണലിസത്തിൻ്റെ അഭാവം ഒട്ടും പ്രതീക്ഷിച്ചതല. ചെറിയ മനസ്സുകളിൽ നിന്ന് വരുന്ന അഭിപ്രായങ്ങൾ പ്രഭാസിൻ്റെ ഉയരം വര്‍ദ്ധിപ്പിക്കും എന്ന് സുധീർ ബാബു വ്യക്തമാക്കി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 2 min 5

അൺഫിൽട്ടേർഡ് എന്ന ഷോയിൽ സമീഷ് ഭാട്ടിയയുമായി സംസാരിക്കുമ്പോഴാണ് അർഷാദ് വിവാദ പരാമർശം നടത്തിയത്. കൽക്കി കണ്ട് ഇഷ്ടപെട്ടില്ല .ഇത് എന്നെ വേദനിപ്പിക്കുന്നു. അമിത് ജി അവിശ്വസനീയമായ പ്രകടനമായിരുന്നു . അദ്ദേഹത്തിനുള്ള കഴിവിന്‍റെ ഒരു ചെറിയ ഭാഗം കിട്ടിയാല്‍ നമ്മുടെ ജീവിതം തന്നെ മാറുമെന്നും അദ്ദേഹം ഒരു ഇതിഹാസമാണ് എന്ന് പറഞ്ഞ അർഷാദ് പ്രഭാസിൻ്റെ ഭൈരവ എന്ന കഥാപാത്രത്തെ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്തത്.

actor nani speaks against arshad

പ്രഭാസിന്‍റെ കാര്യത്തില്‍ എനിക്ക് സങ്കടമുണ്ട്. ജോക്കറിനെപ്പോലെയായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത് . എനിക്ക് ഒരു മാഡ് മാക്സ് കാണണം, എനിക്ക് മെൽ ഗിബ്‌സണെ കാണണം, നിങ്ങൾ എന്താണ് ഉണ്ടാക്കി എന്തിനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് അര്‍ഷാദ് പറഞ്ഞത്.

Read also: കുഞ്ഞാറ്റയോട് ആ ചോദ്യം ചോദിച്ചത് മമ്മൂട്ടി മാത്രം, ചിത്രം പങ്കുവെച്ചു താര പുത്രി!!