Alexandre Coeff has been joined Kerala Blasters squad for the Durand Cup

ബംഗളൂരു വെല്ലുവിളി മറക്കണം, പുതിയ താരത്തെ ഇറക്കി മാറ്റുരക്കാൻ കേരള ബ്ലാസ്റ്റേഴ്സ്!

Alexandre Coeff has been joined Kerala Blasters squad for the Durand Cup: കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനി ബംഗളൂരു എഫ്സിയുടെ വെല്ലുവിളിയാണ്.ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് ചിരവൈരികളായ ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടുന്നത്. വരുന്ന 23 തീയതി രാത്രിയാണ് ഈ മത്സരം നടക്കുക.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ തീപാറും പോരാട്ടം അരങ്ങേറുക.

ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് കേവലം മാത്രമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ ദുർബലരായ എതിരാളികളെയായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സ് നേരിട്ടിരുന്നത്. യഥാർത്ഥത്തിലുള്ള പരീക്ഷണം ബംഗളൂരു എഫ്സിക്കെതിരെയാണ് നടക്കുക.ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ചുകൊണ്ടാണ് ബംഗളൂരു ഇപ്പോൾ കടന്നുവരുന്നത്. മാത്രമല്ല അവരുടെ എല്ലാ സൂപ്പർ താരങ്ങളും ഇപ്പോൾ ബൂട്ടണിയുന്നുമുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ബംഗളൂരുവിനെ മറികടക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും മികച്ച നിരയെ തന്നെ ഇറക്കേണ്ടതുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ ഇപ്പോൾ അതേക്കുറിച്ച് തന്നെയാണ് ആലോചിക്കുന്നത്.ഏറ്റവും ഒടുവിൽ ടീമിൽ എത്തിയ പ്രതിരോധനിര താരം അലക്സാൻഡ്രെ കോയെഫിനെ മത്സരത്തിൽ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. അദ്ദേഹത്തെ ഡ്യൂറൻഡ് കപ്പിനുള്ള സ്‌ക്വാഡിൽ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒരുപക്ഷേ ക്ലബ്ബിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം ബംഗളൂരു എഫ്സിക്കെതിരെയായിരിക്കും.മിലോസ് ഡ്രിൻസിച്ച്- കോയെഫ് സെന്റർ ബാക്ക് കൂട്ടുകെട്ടിനെ ആയിരിക്കും ഒരു പക്ഷേ മത്സരത്തിൽ നമുക്ക് കാണാൻ കഴിയുക.കോയെഫ് ഇറങ്ങുകയാണെങ്കിൽ അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് വളരെയധികം മുതൽക്കൂട്ടായിരിക്കും.കുറേക്കാലം സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിച്ചിട്ടുള്ള താരമാണ് കോയഫ്.

Alexandre Coeff has been joined Kerala Blasters squad for the Durand Cup

ജോർഹെ പെരേര ഡയസ് അടക്കമുള്ള നിരവധി സൂപ്പർ താരങ്ങൾ ഇപ്പോൾ ബംഗളൂരു എഫ്സിയിൽ ഉണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ 10 ഗോളുകളാണ് അവർ നേടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ സമനില വഴങ്ങിയത് ആരാധകർക്ക് ആശങ്കയിൽ ഏൽപ്പിക്കുന്ന കാര്യമാണ്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ അഡ്രിയാൻ ലൂണയും നോഹ് സദോയിയും ക്വാമെ പെപ്രയുമെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നത്.അതിലാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷകൾ വച്ച് പുലർത്തുന്നത്.