fea 8 min 2

നിങ്ങൾ പൂരി ഉണ്ടാകുമ്പോൾ പെർഫെക്ട് ആവാറുണ്ടോ? ഇല്ലെങ്കിൽ ഈ ട്രിക്ക് പരീക്ഷിക്കൂ !!

easy and crispy poori recipe: ഇനി മുതൽ നല്ല സോഫ്റ്റ്‌ പൂരി ഉണ്ടാകാൻ സാധിക്കും. പൂരി പൊന്തി വരാനുള്ള ടിപ്സ് ഒകെ താഴെ പറഞ്ഞിട്ടുണ്ട്. ഇനി മുതൽ ഈ രീതിയിൽ പൂരി ഉണ്ടാക്കി നോക്കു . പെർഫെക്ട് പൂരി തന്നെ നിങ്ങൾക് കിട്ടുന്നതാണ്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ഗോതമ്പ് പൊടി – 2 കപ്പ്
  • റവ – 2 ടേബിൾ സ്പൂൺ
  • മൈദ പൊടി – 2 ടേബിൾ സ്പൂൺ
  • ഓയിൽ – 2 ടേബിൾ സ്പൂൺ
  • ചൂട് വെള്ളം – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

ഒരു പാത്രത്തിൽ 1 കപ്പ് വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ച തുടങ്ങുമ്പോൾ അതിലേക് ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുത്ത ശേഷം തീ ഓഫ്‌ ആക്കാം. ഒരു ബൗളിലേക്കു ഗോദമ്പ് പൊടി, മൈദ പൊടി, റവ, ഓയിൽ എന്നിവ ഇട്ട ശേഷം നന്നായി മിക്സ്‌ ആക്കി കൊടുക്കുക. ഇനി ഇതിലേക്ക് ചൂടാക്കി വെച്ച വെള്ളം കുറച്ച് കുറച്ചു ഒഴിച് കൊടുത്ത് മാവ് കുഴച് എടുക്കുക.

easy and crispy poori recipe

മാവ് കുഴക്കുമ്പോൾ വളരെ സോഫ്റ്റ്‌ ആയി കുഴകാതിരിക്കുക. ഇനി മാവിന്റെ മുകളിൽ കുറച്ചു ഓയിൽ തടവി 30 മിനിറ്റ് അടച്ചു വെക്കുക. 30 മിനിറ്റിന് ശേഷം മാവ് ചെറിയ ബോളുകൾ ആക്കി ഷേപ്പ് ചെയ്യുക. ഒരു ബോൾ എടുത്ത് എണ്ണ തടവി പത്തിരി പ്രെസ്സിൽ വെച്ച് പരത്തുക. ഇതു പോലെ ബാക്കിയുള്ളത് കൂടി ചെയ്ത് വെക്കുക.

അടുപ്പിൽ ഒരു കടായി വെച്ച് പൂരി പൊരിക്കാൻ ആവശ്യമായ ഓയിൽ ഒഴിച് കൊടുത്ത് നന്നായി ചൂടാക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ തീ മീഡിയത്തിൽ വെക്കുക. ഇനി ഓരോ പൂരി വീതം ഇട്ട് കൊടുത്ത് പൊരിച്ചു കോരുക.

Read also: വീട്ടിലെ സാദാ പുട്ട് കഴിച് മടുത്തോ? എങ്കിൽ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു. അടിപൊളി ടേസ്റ്റ് ആണ്!!