fea 19 min

നല്ല ചൂട് ചായക്കൊപ്പം നല്ല സോഫ്റ്റ് ഉണ്ണിയപ്പം കൂടി ആയാലോ? അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം?

easy and soft unniyappam recipe: വളരെ പെട്ടെന്ന് തന്നെ നമുക്ക് സോഫ്റ്റ് ആയി ഉണ്ണിയപ്പം ചെയ്തെടുക്കാൻ സാധിക്കും. ഈയൊരു ഉണ്ണിയപ്പം ഉണ്ടാക്കി അതിഥികൾക്കും കുട്ടികൾക്കൊക്കെ കൊടുക്കാൻ വളരെ നല്ലതായിരിക്കും.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ശർക്കര – 350 ഗ്രാം
  • പച്ചരി – 3 കപ്പ്
  • പാളഴംകോടൻ പഴം – 6 എണ്ണം
  • ഗോതമ്പ് പൊടി – 1/2 കപ്പ്
  • ഏലക്ക പൊടിച്ചത് – 1 ടീ സ്പൂൺ
  • ഉപ്പ് – 1/4 ടീ സ്പൂൺ
  • നെയ്യ് – 3 ടീ സ്പൂൺ
  • തേങ്ങ കൊത്ത് – 1/2 കപ്പ്

ഒരു പാത്രത്തിലേക്ക് ശർക്കര ഇട്ടു കൊടുക്കുക. കൂടെ തന്നെ അരക്കപ്പ് വെള്ളവും ഒഴിച്ച് ശർക്കര നന്നായി അലിയിപ്പിച്ചെടുക്കുക. ശർക്കര നന്നായി അലിയിപ്പിച്ച ശേഷം ഇതൊരു അരിപ്പ കൊണ്ട് അരിച്ചു ഊറ്റി മാറ്റിവെക്കുക. പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് മൂന്നുമണിക്കൂർ കുതിർക്കാൻ വയ്ക്കുക. മൂന്നു മണിക്കൂറിനു ശേഷം വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക കൂടെ തന്നെ ചൂടാറിയ ശർക്കരപ്പാനി കൂടി ഒഴിച്ചുകൊടുത്തു അടിച്ചെടുക്കുക.

മാവ് ഒരു ബൗളിലേക്ക് മാറ്റി വെക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് പാളയംകോടൻ പഴം ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാവിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് അതുപോലെതന്നെ ഗോതമ്പ് പൊടി എന്നിവയിട്ടു കൊടുത്തു നന്നായി യോജിപ്പിച്ച് എടുക്കുക. മാവ് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ അടച്ചുവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് നന്നായി വറുത്തശേഷം ചൂടാറി കഴിയുമ്പോൾ ഈ മാവിലേക്ക് ഒഴിച്ച് കൊടുത്ത് വീണ്ടും മിക്സ് ചെയ്യുക.

easy and soft unniyappam recipe

ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് കൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ മീഡിയം ഫ്ലെയിമിലേക്ക് മാറ്റി ഓരോ കുഴിയിലേക്കും ബാറ്റർ മുകാൽ ഭാഗം ആകുന്ന വരെ ഒഴിച്ചു കൊടുക്കുക. ഒരു സൈഡ് വെന്തു കഴിയുമ്പോൾ മറിച്ചിട്ട് കൊടുത്ത് വീണ്ടും മറുഭാഗം കൂടി വെന്ത് കഴിയുമ്പോൾ നമുക്ക് ഉണ്ണിയപ്പം കോരിയെടുക്കാവുന്നതാണ്.

Read also: കടയിലേക്ക് പോകണ്ട, ഇനി ബർഗർ വീട്ടിലും ഉണ്ടാക്കാം, കിടിലൻ ടേസ്റ്റ് ആണ് !!