fea 15 min 3

ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ?

homemade chicken haneeth recipe: ഏറ്റവും സിമ്പിൾ ആയും അതുപോലെതന്നെ ടേസ്റ്റിയായും ചിക്കൻ ഹനീത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ
  • ബസുമതി അരി
  • കുരുമുളക് – 1 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 1 ടേബിൾ സ്പൂൺ
  • ഗ്രാമ്പു – 1 ടീ സ്പൂൺ
  • ഏലക്ക -6/7 എണ്ണം
  • മഞ്ഞൾപൊടി – 1 ടീ സ്പൂൺ
  • ചെറിയ ജീരകം – 1 ടീ സ്പൂൺ
  • മാഗി ക്യൂബ് – 2 എണ്ണം
  • വിനാഗിരി
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി
  • ഓയിൽ
  • സവാള
  • കാപ്സികം
  • തക്കാളി
  • ഉണക്ക നാരങ്ങ
  • മല്ലിയില

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ കുരുമുളകും മല്ലിപ്പൊടി മഞ്ഞൾപ്പൊടി ചെറിയ ജീരകം ഗ്രാമ്പു ഏലക്ക എന്നിവയിട്ട് ചൂടാക്കി എടുക്കുക . ഇനി ഇതൊരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ഫോർക്ക് കൊണ്ട് ഹോളുകൾ ഇട്ട ശേഷം ഈ ഒരു പൊടിച്ചുവെച്ച മസാല ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് മാഗി ക്യൂബ് ആവശ്യത്തിന് ഉപ്പ് കുരുമുളകുപൊടി വിനാഗിരി എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.

വേവ്വിച് എടുത്ത ചിക്കൻ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഓയിൽ ഒഴിച്ചുകൊടുത്ത് കുറച്ച് ചിക്കൻ വേവിച്ച വെള്ളവും ഒഴിച്ചുകൊടുത്ത് കുരുമുളകുപൊടി ഇട്ടുകൊടുത്തു ചിക്കൻ ഇട്ട് പൊരിച്ചെടുക്കുക. ഒരു വലിയ പാത്രം ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. കുറച്ചു ഏലക്ക ഗ്രാമ്പു എന്നിവ ഇട്ട് കൊടുത്ത് നീളത്തിൽ കനംകുറച്ച് അറിഞ്ഞ സവാളയും ഉപ്പും ഇട്ടു കൊടുത്തു വഴറ്റുക.

homemade chicken haneeth recipe

ഇനി ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം ഒഴിച്ചു കൊടുക്കുക. കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ബസ്മതി അരി കൂടി ഇട്ടു കൊടുത്ത് അരി വേവിച്ചെടുക്കുക. ഇനി അരി വെന്തു കഴിയുമ്പോൾ അതായത് വെള്ളമെല്ലാം വറ്റിക്കഴിയുമ്പോൾ ഇതിനു മുകളിലേക്ക് നമ്മൾ ഓൾറെഡി പൊരിച്ചുവെച്ച ചിക്കനും അതുപോലെതന്നെ മല്ലിയിലയും ഇട്ട് അടച്ചുവെച്ച് 5 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദം ഇടുക.

Read also: ഒരു മാസം വരെ കേടു വരാതെ ഇരിക്കുന്ന ഒരു കിടിലൻ ബീഫ് വരട്ട് റെസിപ്പി ആയാലോ!!