fea 20 min 1

ദേ എത്തി കുറഞ്ഞ നിരക്കിൽ ഉള്ള പുതിയ ജിയോ 5 ജി പ്ലാനുകൾ !!

jio has introduced new plans: 198 രൂപ വിലയുള്ള ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുമായി ജിയോ എത്തി.പുതിയ പ്ലാൻ പ്രകാരം 14 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും.ഒപ്പം അൺലിമിറ്റഡ് കോളിനൊപ്പം പ്രതിദിനം 100 എസ്എംഎസും സൗജന്യമാണ്. കൂടാതെ ഈ പ്ലാനിന് കീഴിൽ ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാണ്.

അൺലിമിറ്റഡ് 5ജി ഡാറ്റ ആക്‌സസ് ഉള്ള കമ്പനിയുടെ ഉപഭോക്താക്കൾക് താങ്ങാവുന്ന നിരക്കിലുള്ള പ്ലാൻ കൂടിയാണിത്. കൂടാതെ ജിയോ യൂസേഴ്സിന് 349 രൂപ നിരക്കിൽ അൺലിമിറ്റഡ് 5 ജി പ്ലാനും നേടാൻ കഴിയും. 396 രൂപ നിരക്കിൽ അല്പം ചിലവ് കൂടിയ അൺലിമിറ്റഡ് 5 ജി പ്ലാനുകളും ലഭ്യമാണ്. ഗൂഗിൾ പേ, പേടിഎം, ഫോൺപേ പോലുള്ള ചില പ്ലാറ്റ്‌ഫോമുകൾ ഒരു രൂപ മുതൽ മൂന്ന് രൂപ വരെ അധിക റീചാർജ് കൺവീനിയൻസ് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ മൈജിയോ ആപ്പിലൂടെ അധിക ഫീസ് ഇല്ലാതെ റീചാർജ് ചെയ്യാനും കഴിയും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

jio has introduced new plans

പ്രതിമാസം എയർടെൽ 5 ജി റീചാർജിന് ഏറ്റവും കുറഞ്ഞത് 379 രൂപ നൽകണം. എന്നാൽ 2 ജിബിയിൽ താഴെ ഡാറ്റയുള്ള വ്യത്യസ്‌ത റീചാർജ് പ്ലാനുകളിൽ ഏറ്റവും താങ്ങാനാവുന്ന പ്ലാനുകൾ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് നേടാം.ജൂലൈയിൽ ഇന്ത്യയിലെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്ക് ജിയോ നിരക്ക് ഉയർത്തിയിരുന്നു എങ്കിലും ഈ ഓഫർ ജിയോ ഉപഭോക്താക്കൾക് അല്പം ആശ്വാസമേകി.

Read also: 800 ചാനലുകളും 13 ഒടിടി സേവനങ്ങളും സൗജന്യം, കൂടുതൽ അറിയാം !!