Marcus Mergulhao New X Post

രണ്ട് അർജന്റീന താരങ്ങളും ഒരു ജർമൻ താരവും, കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തിയ സ്‌ട്രൈക്കർമാരെ വെളിപ്പെടുത്തി മാർക്കസ് മെർഗുലാവോ

Marcus Mergulhao New X Post: കേരള ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ ആറു വിദേശതാരങ്ങൾ ഉണ്ടെങ്കിലും ഐഎസ്എൽ സീസണിന് മുന്നോടിയായി അവരിൽ ഒരാളുടെ സ്ഥാനം തെറിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു മികച്ച വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കി വരുന്ന സീസണിൽ കിരീടം സ്വന്തമാക്കാനുള്ള സാധ്യതകൾ പരമാവധി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്ബോൾ ടീം.

കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് നേടിയ മോണ്ടിനെഗ്രോ സ്‌ട്രൈക്കർ സ്റ്റീവൻ ജോവറ്റിക്കിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഇന്ത്യയിലേക്ക് വരാൻ താൽപര്യം മുൻ മാഞ്ചസ്റ്റർ സിറ്റി താരം താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ മറ്റു സ്‌ട്രൈക്കർമാർക്കു വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്ന താരങ്ങളുടെ നിലവാരത്തെക്കുറിച്ച് ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ടോപ് സ്കോററായിരുന്ന ദിമിത്രിയോസിന്റെ നിലവാരത്തിലേക്ക് എത്താൻ കഴിയുന്ന താരത്തെയാണോ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നതെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“ട്രാൻസ്‌ഫർ ഇതുവരെ ഉറപ്പിച്ചിട്ടില്ലാത്തതിനാൽ തന്നെ ആ കളിക്കാരനെക്കുറിച്ച് ഇപ്പോഴൊന്നും പറയാൻ എനിക്ക് കഴിയില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുകയും സ്വന്തമാക്കുന്നതിന്റെ അടുത്തെത്തുകയും ചെയ്‌ത മൂന്നു താരങ്ങൾ വളരെ മികച്ചതാണ്. അതിൽ രണ്ടു പേർ അർജന്റീനയിൽ നിന്നും ഒരാൾ ജർമനിയിൽ നിന്നുമാണ്, അതിലൊരാൾ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിൽ കളിച്ചിട്ടുമുണ്ട്.” മാർക്കസ് എക്‌സിൽ കുറിച്ചു.

മാർക്കസിന്റെ വാക്കുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഏതെങ്കിലുമൊരു താരത്തെ സ്വന്തമാക്കി ആരാധകരുടെ കണ്ണിൽ പൊടിയിടാനല്ല ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ശ്രമിക്കുന്നത്. മറിച്ച് കിരീടത്തിനായി പൊരുതാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്‌ടിക്കാൻ തന്നെയാണ്. അതുകൊണ്ടു തന്നെ ടീമിലേക്ക് വരാനിരിക്കുന്ന സ്‌ട്രൈക്കർ വളരെ മികച്ചതായിരിക്കും എന്നു പ്രതീക്ഷിക്കാം.