Mohanlal's Fan Comment Goes Viral

ലാലേട്ടന് ആരോഗ്യത്തിൽ ശ്രദ്ധ ഇല്ലേ? വൈറലായി ആരാധകന്റെ ചോദ്യം..!

Mohanlal’s Fan Comment Goes Viral: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ പ്രവേശിച്ച ലാലേട്ടൻ പൂർണാരോഗ്യത്തോടെ അമ്മ മഴവിൽ മനോരമ പുരസ്‌കാര വിതരണ ചടങ്ങിൽ നിറസാന്നിധ്യമായി നിന്ന വാർത്തകൾ സോഷ്യൽമീഡിയയിൽ സ്ഥാനം പിടിച്ചിരുന്നു.കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായ മോഹൻലാലിന് ഡോക്ടർ അഞ്ചു ദിവസം വിശ്രമം നിർദേശിക്കപ്പെട്ടിട്ടും, മുൻകൂട്ടി ഏറ്റ പരിപാടിക്കായി പറഞ്ഞ വാക്ക് പാലിക്കാൻ മറന്നില്ല.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാവരും അണിനിരന്ന സ്റ്റേജ് ഷോയുടെ പ്രോഗ്രാം അണിയറയിലും ലാലേട്ടന്റെ പങ്കാളിത്തം കാണാൻ കഴിയും. അത്തരത്തിൽ സ്റ്റേജ് ഷോയുടെ ഭാഗമായുള്ള താരങ്ങളുടെ ഒത്തുകൂടലിനിടെയുള്ള ദൃശ്യങ്ങൾ അമൃത സുരേഷ് പകർത്തി തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Mohanlal’s Fan Comment Goes Viral

അത്തരത്തിൽ ലാലേട്ടനൊപ്പം എടുത്ത വീഡിയോയുടെ താഴെ വന്ന ഒരു കമന്റ്‌ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടിയത്.അമൃത പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ മുന്നിലെ ചായ/കാപ്പി കപ്പിലേക്ക് പഞ്ചസാരയുടെ ഒരു സ്റ്റിക് ആദ്യം പൊട്ടിച്ചിടുന്ന മോഹൻലാലിനെ കാണാം. പിന്നാലെ രണ്ടാമത്തെ സ്റ്റിക്കും അദ്ദേഹം കപ്പിലേക്ക് പകരുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. അഭിനയവും ബ്ലോഗ് എഴുത്തും എന്നതിനേക്കാൾ, ഒരുപക്ഷേ, ജിം വ്യായാമം ഒഴിവാക്കാത്ത ആളാണ് മോഹൻലാൽ എന്നാണ് കേട്ടുകേൾവി. ഏതു തിരക്കിലും, രാവിലെ അല്ലെങ്കിൽ രാത്രിയിൽ പതിവ് തെറ്റാതെ അദ്ദേഹം എത്താറുണ്ട് എന്ന് റിപോർട്ടുകൾ വന്നിട്ടുണ്ട്.

പക്ഷേ, ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന മോഹൻലാൽ എന്തുകൊണ്ട് ഇത്രയേറെ പഞ്ചസാര കഴിക്കുന്നു എന്നാണ് അമൃത പോസ്റ്റ് ചെയ്ത വീഡിയോ കണ്ടയാളുടെ ചോദ്യം.ചോദ്യത്തിനുത്തരമായി മറ്റൊരു കമന്റും എത്തിയിട്ടുണ്ട് പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദം പോലുള്ള പ്രശ്നങ്ങൾ ഉള്ള മധുരപ്രിയരായവർ ഉപയോഗിക്കാറുള്ള സ്റ്റേവിയ ആയിരിക്കാം ലാലേട്ടൻ ഉപയോഗിക്കുന്നതെന്നും അഭിപ്രായപെടുന്നു.