Parvathy R Krishna Emotional Notes About Father

“ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും അച്ഛൻ ഇല്ലല്ലോ” ; വൈകാരികമായ പോസ്റ്റ്‌ പങ്കുവെച്ച് പാർവതി ആർ കൃഷ്ണ..!

Parvathy R Krishna Emotional Notes About Father: അമ്മ മാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളിലൂടെ ആരാധകരുണ്ടായ താരമാണ് പാർവതി ആർ കൃഷ്ണ. മാലിക്ക്, ഗ്ർർർ തുടങ്ങിയ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ വേർപാടിനെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോഡലും അഭിനേത്രിയും അവതാരകയുമായ താരം.

അച്ഛന്റെ വേർപാട് സൃഷ്ടിച്ച വേദനകളും ഓർമകളുമാണ് താരം പങ്കുവെച്ചത്. “ഞാൻ ക്യാമറയ്ക്ക് മുന്നിൽ വരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന വ്യക്തി അച്ഛനാണ്. സ്ട്രോക്ക് വന്നതിനുശേഷം അവസാന നാല് മാസം അച്ഛന് തങ്ങളെ ആരേയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.” പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Parvathy R Krishna Emotional Notes About Father

തന്നെ പറ്റി വാനോളം പുകഴ്ത്താറുണ്ടെന്നും പെൺമക്കൾക്ക് അച്ഛനെന്നത് ഒരു ശക്തിയാണെന്നും പോസ്റ്റിൽ പറഞ്ഞു. ” നമ്മൾ വഴക്കുണ്ടാക്കിയാലും നമ്മളെ വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാവുന്നത് അച്ഛനമ്മമാർ ആയിരിക്കും. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും അച്ഛൻ ഇല്ലല്ലോ”.പാർവതി കൂട്ടിച്ചേർത്തു.

നീണ്ട കുറിപ്പിനോടൊപ്പം അച്ഛന്റെ കൂടെയുള്ള സെൽഫിയും അച്ഛൻ മകനെ എടുത്ത് നിൽക്കുന്ന ഫോട്ടോയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശ്വാസ വാക്കുകളുമായി എത്തുന്നത്.