Woman Judge Opposed A Woman's Need Of 6 Lakh Maintanance From Husband

പ്രതിമാസം 6 ലക്ഷം രൂപ ജീവനംശമായി ആവശ്യപ്പെട്ട യുവതിക്കെതിരെ വിമർശനവുമായി കോടതി…!

Woman Judge Opposed A Woman’s Need Of 6 Lakh Maintenance From Husband: ഭർത്താവിൽ നിന്നും പ്രതിമാസം ഭീമമായ തുക ജീവനാംശമായി ആവശ്യപ്പെട്ട യുവതിയ്ക്കെതിരെ രൂക്ഷവിമർശനമുനയിച്ച് കോടതി.കര്‍ണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭര്‍ത്താവ് നരസിംഹയില്‍നിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

2023 സെപ്റ്റംബറില്‍ ബെംഗളൂരു കുടുംബകോടതി രാധയ്ക്ക് ഭര്‍ത്താവ് പ്രതിമാസം 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.ഇതിനു പുറമേ പ്രതിമാസം 6 ലക്ഷം രൂപ വേണമെന്നാവശ്യവുമായി വീണ്ടും യുവതി കോടതിയെ സമീപിച്ചു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

എന്നാൽ ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകള്‍. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഹര്‍ജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി ഹര്‍ജിക്കാരിയുടെ അഭിഭാഷകനോടാവശ്യപ്പെട്ടു.ഭക്ഷണത്തിനായി 60,000 രൂപ ഒരുമാസം വേണ്ടിവരുമെന്നും അതിനു പുറമേ വസ്ത്രങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് മാസം 15,000 ആവശ്യമാണെന്നും,

കൂടാതെ മുട്ടുവേദനയ്ക്കും ഇതിനോട് അനുബന്ധിച്ചുള്ള ഫിസിയോതെറാപ്പിയും ഉള്‍പ്പെടെ ചികിത്സയ്ക്കായി പ്രതിമാസം നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നും സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെതിരെ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ കോടതി നടപടികളെ ചൂഷണംചെയ്യുന്നതാണെന്നും ഇത്രയും തുക ചെലവഴിക്കണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്നുമായിരുന്നു കോടതിയുടെ തീരുമാനം.