fea 1 min 4

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം “കിഷ്കിന്ധാ കാണ്ഡം”ത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു!

asif ali new movie poster release: മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആസിഫ് അലിയെ നായകനാക്കി സംവിധായകൻ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന ചിത്രം “കിഷ്കിന്ധാ കാണ്ഡ”ത്തിന്റെ പുതിയ പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും ദിൻജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷാണ്. സെപ്റ്റംബർ 12-ന് ചിത്രം തീയറ്ററുകളിൽ പ്രദർശനമാരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിൽ അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ്‌ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

asif ali new movie poster release

ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ ചെയ്തിരിക്കുന്നത് സൂരജ് ഇ.എസ് ആണ്.സംഗീതം മുജീബ് മജീദ്‌, വിതരണം ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സ്,ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ ബോബി സത്യശീലന്‍,ആര്‍ട്ട് ഡയറക്റ്റര്‍ സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, തുടങ്ങിയവരുടെ മികച്ച പിന്തുണയോടെ ഇറങ്ങുന്ന ചിത്രത്തിന്റെ ടീസറിന് തകർപ്പൻ വരവേൽപ്പാണ് ലഭിച്ചിരുന്നത്. തിയ്യറ്ററിലും പടം ഹിറ്റ്‌ ആവുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കിഷ്കിന്ധാ കാന്ധം കൂട്ടുകെട്ട്.

Read also: ഞങ്ങൾക്കും ചിലത് ചോദിക്കാനുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് ശേഷം പ്രതികരണവുമായി പാർവ്വതി!!