Best 5G Phones Under 15000

മികച്ച 5 ജി ഫോണുകൾ സ്വന്തമാക്കാം; വില 15000 രൂപയിൽ താഴെ…!

Best 5G Phones Under 15000: സ്മാർട്ട്‌ ഫോണിന്റെ ഉപയോഗം ലോകവ്യാപകമായി മാറിയ സാഹചര്യത്തിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി മികച്ച രണ്ട് 5ജി സ്മാർട്ട്‌ ഫോണുകൾ നേടാൻ ഉപഭോക്താക്കൾക് അവസരമൊരുക്കി റിയൽമിയും വിവോയും.റിയൽമിയുടെ 12x 5ജി ‌ വേരിയൻറുകൾക്ക് 15,000 രൂപയിൽ താഴെ മാത്രമാണ് വില.

മൂന്നു വേരിയെൻറുകളാണ് കമ്പനി പുറത്തിറക്കുന്നത്. 4ജിബി റാം, 128ജിബി സ്റ്റോറേജ് വേരിയൻ്റിന് 11,999 രൂപയാണ് വില. 6ജിബി റാം,128ജിബി വേരിയൻ്റിന് 13,499 രൂപയാണ് വില. 8ജിബി റാം,128ജിബി വേരിയൻ്റിന് 14,999 ‌രൂപയാണ് വില.മീഡിയടെക്ക് ഡൈമെൻസിറ്റി 6100+ പ്രോസസറിൽ പ്രവർത്തിക്കുന്ന റിയൽമിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ചർ ഫോൺ 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേ സവിശേഷതയുള്ളതാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Best 5G Phones Under 15000

മാത്രമല്ല ചെറിയ മഴ നനഞ്ഞാൽ ഒന്നും സ്‌മാർട്ട്‌ഫോണിന് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും, ഫോണിന്റെ മുൻവശത്തെ ഗ്ലാസിന് സംരക്ഷണം ലഭിക്കുന്നതിനാൽ സ്‌പ്ലാഷിനും പൊടിയെ പ്രതിരോധിക്കാനുള്ള സംവിധാനമുണ്ടെന്നും നിർമാതാക്കൾ അഭിപ്രായപെടുന്നു.റെഡ്മിയ്ക്ക് പുറമേ വിവോയുടെ T3x എൻട്രി ലെവൽ മോഡലും പുറത്തിറക്കിയിട്ടുണ്ട്.എൻട്രി ലെവൽ മോഡലിനും 6.72-ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണുള്ളത്.

T3x സ്‌നാപ്ഡ്രാഗൺ 6 Gen 1 എസ്ഒസി ആണ് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. 128ജിബി ഇൻ്റേണൽ സ്റ്റോറേജ് ലഭിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് , 44വാട്ട് ഫാസ്റ്റ് ചാർജിംഗ് , 6000എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളുള്ള വിവോ മോഡലുകളും 13,999 രൂപയ്ക്ക് സ്വന്തമാക്കാം.