fea 2 min 3

ഹോട്ടലുകൾ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ വീടുകളിൽ നമുക്ക് ചിക്കൻ ചുക്ക ഇനി വീട്ടിലും ഉണ്ടാക്കി നോക്കാം!!

chicken chukka recipe: ചിക്കൻ ചുക്ക് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഇത് കടകളിൽ കിട്ടുന്ന അതേ രീതിയിൽ തന്നെ നമ്മുടെ അടുക്കളയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചിക്കൻ ചുക്ക ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ – 1 കിലോ
  • ഗരം മസാല – 1. 1/2 ടീ സ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
  • തൈര് – 2 ടീ സ്പൂൺ
  • നാരങ്ങ നീർ – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 5 എണ്ണം
  • വെളിച്ചെണ്ണ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീ സ്പൂൺ
  • പച്ച മുളക് – 3 എണ്ണം
  • കറിവേപ്പില
  • കാശ്മീരി മുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 1 ടേബിൾ സ്പൂൺ
  • ചെറിയ ജീരകം പൊടി – 1/4 ടീ സ്പൂൺ
  • കുരുമുളക് പൊടി – 3/4 ടീ സ്പൂൺ
  • തക്കാളി – 3 എണ്ണം
  • പെരും ജീരക പൊടി – 1/2 ടീ സ്പൂൺ

ഒരു ബൗളിലേക്കു 1/2 ടീ സ്പൂൺ ഗരം മസാല, മഞ്ഞൾപ്പൊടി, തൈര്, നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് യോജിപ്പിച്ച ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം നീളത്തിൽ കനംകുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തെടുക്കുക.

ഇനി വേറൊരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുത്തു വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് വേപ്പില ആവശ്യത്തിനു ഉപ്പ് എന്നിവ ഇട്ട് വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് ഗരം മസാല കാശ്മീരി മുളകുപൊടി മല്ലി പൊടി ചെറിയ ജീരകപ്പൊടി കുരുമുളക് എന്നിവ ഇട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക . ശേഷം ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് കൂടി ഇട്ടു കൊടുത്തു നന്നായി തക്കാളി വെന്തുടയുന്ന വരെ വേവിക്കുക.

chicken chukka recipe

റസ്റ്റ് ചെയ്യാൻ വെച്ച ചിക്കൻ ഇനി ഇതിലേക്ക് ഇട്ടുകൊടുത്തു ഇളക്കി യോജിപ്പിച്ച് എടുത്തുകഴിയുമ്പോൾ കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിക്കുക. 20 മിനിറ്റ് അടച്ചുവെച്ച് ചിക്കൻ വെന്ത് കഴിയുമ്പോൾ അതിലെ വെള്ളം വറ്റിച്ചെടുത്ത് കഴിഞ്ഞശേഷം ആദ്യം പൊരിച്ചു മാറ്റിവെച്ച സവാള ഇതിലേക്ക് ഇട്ട് ഒരു 7 മുതൽ 8 മിനിറ്റ് വരെ ഇളക്കി കൊടുക്കുക. അവസാനമായി പെരുംജീരകപ്പൊടിയും വേപ്പിലയും ആവശ്യത്തിന് കുരുമുളകു പൊടിയും കൂടിയിട്ടു കൊടുത്താൽ ചിക്കൻ ചുക്ക റെഡി.

Read also: കറി ഒന്നും വേണ്ടാത്ത ഒരു മസാല പുട്ട് ഉണ്ടാക്കി നോക്കിയാലോ? നല്ല രുചിയാണ് !!