fea 18

കറി ഒന്നും വേണ്ടാത്ത ഒരു മസാല പുട്ട് ഉണ്ടാക്കി നോക്കിയാലോ? നല്ല രുചിയാണ് !!

masala puttu recipe: സ്ഥിരം പുട്ട് കഴിച് മടുത്തവർക് ഒരു വെറൈറ്റി മസാല പുട്ട് റെസിപ്പി പറഞ്ഞു തരാം. ഈ പുട്ട് കഴിക്കാൻ വേറെ കറിയുടെ ആവശ്യം ഒന്നും വരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെ സമയലാഭവും ഉണ്ടാവും.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • പുട്ട് പൊടി – 2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ
  • കടുക് – 1 സ്പൂൺ
  • സവാള – 1 എണ്ണം
  • വെളുത്തുള്ളി
  • വേപ്പില
  • ക്യാരറ്റ് – 1 എണ്ണം
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • കുരുമുളക് പൊടി

ഒരു ബൗളിലേക്ക് പുട്ടു പൊടി ഉപ്പ് എന്നിവ ഇട്ട് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് പുട്ടുപൊടി നനച്ചു മാറ്റിവെക്കുക. പുട്ടുപൊടിയുടെ പാകം മനസ്സിലാക്കാൻ പുട്ടുപൊടിയിൽ നിന്ന് കുറച്ചെടുത്ത് ഒരു പിടിയായി പിടിച്ചു നോക്കുക. അത് നന്നായി കിട്ടുകയാണെങ്കിൽ നമ്മുടെ പുട്ടുപൊടി റെഡിയായി എന്നാണ് അർത്ഥം. മസാല ഉണ്ടാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.

ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം സവാള വെളുത്തുള്ളി വേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ഇട്ടു വയറ്റുക. ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ് കൂടിയിട്ട് കൊടുത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും കുരുമുളകുപൊടി കൂടിയിട്ട് കൊടുത്തു നന്നായി മിക്സ്‌ ആക്കി കഴിഞ്ഞാൽ നമ്മുടെ മസാല റെഡിയായി. റെഡിയാക്കിയ മസാലയിൽ നിന്നും കുറച്ച് മസാലയെടുത്ത് പുട്ടുപൊടിയിലേക്കു ഇട്ടു കൊടുത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി പുട്ട് കുറ്റിയെടുത്ത് അതിന്റെ ആദ്യത്തെ തട്ടിൽ കുറച്ചു മസാല ഇട്ടുകൊടുക്കുക. ഇനി പുട്ടുപൊടി ഇട്ടുകൊടുക്കുക.

masala puttu recipe

വീണ്ടും മസാല ഇട്ട് കൊടുത്ത ശേഷം വീണ്ടും പുട്ടുപൊടി ഇട്ടുകൊടുക്കുക അതിന് മുകളിലായി വീണ്ടും മസാലയിട്ടു കൊടുത്തു ഒരു ലയർ ഉണ്ടാക്കിയെടുക്കുക. ഇനി അടുപ്പിൽ പുട്ടിന്റെ ചെമ്പിൽ വെള്ളം വച്ച് തിളയ്ക്കുമ്പോൾ പുട്ടുകുറ്റി അതിനുമുകളിൽ വച്ച് കൊടുത്ത് 5 മിനിറ്റ് വരെ നമുക്ക് ആവി വരാൻ വെയിറ്റ് ചെയാം . ആവി വന്നശേഷം 3 മിനിറ്റ് കൂടി വെച്ച് കഴിയുമ്പോൾ നമുക്ക് പുട്ട് അടുപ്പിൽനിന്ന് എടുക്കാവുന്നതാണ്. ഇനി ഇതൊരു പാത്രത്തിലേക്ക് കുത്തിയിട്ട് കൊടുത്ത് നമ്മുടെ മസാല പുട്ട് റെഡി.

Read also: നിങ്ങൾ പൂരി ഉണ്ടാകുമ്പോൾ പെർഫെക്ട് ആവാറുണ്ടോ? ഇല്ലെങ്കിൽ ഈ ട്രിക്ക് പരീക്ഷിക്കൂ !!