fea min 1 1

ഞങ്ങൾക്കും ചിലത് ചോദിക്കാനുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് ശേഷം പ്രതികരണവുമായി പാർവ്വതി!!

parvathy questions hema committee report: കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. 296 പേജുള്ള റിപ്പോർട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. എന്തുകൊണ്ട് പൊലീസിൽ പോകുന്നില്ല എന്ന ഗവൺമെൻ്റിന്റെ ചോദ്യത്തിനും പാർവതി പ്രതികരിച്ചു.

ഇപ്പോൾ ഗവൺമെൻ്റിൽ നിന്ന് ചോദ്യം വരികയാണ്, എന്തുകൊണ്ട് നിങ്ങൾ പൊലീസിൽ പോകുന്നില്ല എന്ന്. അങ്ങനെ ചോദിക്കുമ്പോഴാണ് ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടത് എന്ന് തിരിച്ചു ചോദിക്കാനുള്ളത്. ഇതിന് മുമ്പ് വന്നിട്ടുള്ള റിപ്പോർട്ടിന് അല്ലെങ്കിൽ കേസ് കൊടുക്കലിന് ശേഷം എത്ര ആളുകൾക്കാണ് ഇവിടെ നീതി ലഭിച്ചിട്ടുള്ളത്. അപ്പോൾ എന്തിന്റെ ബേസിസിലാണ് ആ വിശ്വാസം നിങ്ങൾ നമ്മളിൽ നിന്ന് ഡിമാന്റ് ചെയ്യുന്നത്,’ പാർവതി തിരുവോത്ത് പറഞ്ഞു. സ്ത്രീകളുടെ തുല്യതക്കുള്ള അവകാശമെന്ന് കേട്ടാൽ തന്നെ ചിലർക്ക് കാത് കേൾക്കുന്നത് കുറയുമെന്നും പാർവതി പറയുന്നു. എല്ലായിടത്തും അങ്ങനെയാണെന്നും നടി കൂട്ടിച്ചേർത്തു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

parvathy questions hema committee report

ഏത് ഫൈറ്റിൽ നോക്കുകയാണെങ്കിലും സ്ത്രീകളുടെ തുല്യതക്കുള്ള അവകാശം എന്ന് പറയുമ്പോൾ തന്നെ ചിലർക്ക് കാത് കേൾക്കുന്നത് കുറയും. എവിടെ നോക്കുകയാണെങ്കിലും അങ്ങനെ തന്നെയാണ്. ചില സമയങ്ങളിൽ ‘അയ്യോ, ദേ പിന്നെയും പറഞ്ഞു തുടങ്ങി’ എന്നാണ് പലരും പറയാറുള്ളത്. അവര് ഒരു ബുദ്ധിമുട്ടായാണ് കാണുന്നത്. തുല്യത കൊണ്ട് എന്നും ഗുണം മാത്രമേ ഉണ്ടാകുള്ളു എന്നതാണ് യാഥാർത്ഥ്യം,’ പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.

Read also: പ്രതിമാസം 6 ലക്ഷം രൂപ ജീവനംശമായി ആവശ്യപ്പെട്ട യുവതിക്കെതിരെ വിമർശനവുമായി കോടതി…!